ചില തുണ്ട് കഥകള്‍

ശീലാവതി അവള്‍ സുന്ദരിയും നാണം കുണുങ്ങിയുമായിരുന്നു. തന്‍റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെല്ലാം ഒത്തു വന്നതില്‍ രാജീവന് സന്തോഷം തോന്നി. ഒരു പുരുഷ സുഹൃത്ത് പോലുമില്ലാത്ത, മമ്മൂട്ടിയൊഴിച്ച് മറ്റൊരു ആണിന്‍റെയും മുഖത്ത് പോലും നോക്കാത്തവളാണ് തന്‍റെ പെണ്ണെന്ന്‍ അറിഞ്ഞപ്പോള്‍ അയാളുടെ സന്തോഷം ഇരട്ടിച്ചു. നിശ്ചയം മുതല്‍ വിവാഹം വരെയുള്ള ചുരുക്കം ദിവസങ്ങളും അസഹ്യമായപ്പോള്‍ കാമിനിയുടെ വാമൊഴി കേള്‍ക്കാന്‍ … Read more

101 കഥകള്‍ (Stories Roundup)

Malayalam stories

2009ലാണ് ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത്. ഗൂഗിള്‍ ബ്ലോഗ്ഗറിലായിരുന്നു തുടക്കം. ആദ്യ കാലത്ത് അത്ര സജീവമല്ലായിരുന്നുവെങ്കിലും പിന്നീട് 2013ല്‍ വേഡ്പ്രസ്സിലേക്ക് മാറിയതോടെ പതിവായി എഴുതാന്‍ തുടങ്ങി.  ഇക്കാലയളവിനുള്ളില്‍ കഥ, രാഷ്ട്രീയം, സിനിമ, ലേഖനം, നര്‍മ്മം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മുന്നൂറ്റമ്പതിലേറെ രചനകള്‍ പ്രസിദ്ധികരിച്ചു. നേരിട്ടറിവുള്ളതും വായിച്ചറിഞ്ഞതുമായ സംഭവങ്ങളും രാഷ്ട്രീയ വിഷയങ്ങളും അനുഭവങ്ങളുമെല്ലാം കഥയ്ക്ക് ഇതിവൃത്തമായിട്ടുണ്ട്. നേരത്തെ കടലാസില്‍ … Read more

എലി

Malayalam writers

  എലി.  നമുക്കവളെ അങ്ങനെ വിളിക്കാം.  സംഗതി നമ്മുടെ ഒറിജിനല്‍ എലി തന്നെ. പക്ഷേ അതുകൊണ്ടൊന്നുമല്ല കേട്ടോ എല്ലാവരും അവളെ അങ്ങനെ വിളിക്കുന്നത്. എലിസബത്ത്‌ എന്നോ മറ്റോ ആണ് അതിന്‍റെ ശരിക്കുള്ള പേര്. കാണാന്‍ തരക്കേടില്ലാത്തത് കൊണ്ടും സല്‍സ്വഭാവിയും ആയത് കൊണ്ട് പരിസരത്തുള്ള മൂഷികന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അവളുടെ മേല്‍ ഒരു പൊടി കണ്ണുണ്ട്. അവരെല്ലാം എലീ … Read more

അങ്കമാലിയിലെ പ്രധാനമന്ത്രി

malayalam short story

ഫോര്‍ട്ട് കൊച്ചി ഗുജറാത്തി സ്ട്രീറ്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടിന്‍റെ വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് ജോജി ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. വാച്ചെടുത്ത് സമയം നോക്കിയപ്പോള്‍ ഒമ്പതര. തലേന്ന് കഴിച്ചത് കുറച്ച് കൂടിപ്പോയെന്ന് അയാളുടെ മനസ് പറഞ്ഞു. ഛെ : എന്നത്തേയും പോലെ തെല്ലു കുറ്റബോധത്തോടെ കാലിയായ ബ്രാണ്ടി കുപ്പിയെടുത്ത് വേസ്റ്റ് ബിന്നിലിട്ട് അയാള്‍ വാതില്‍ക്കലേക്ക് നടന്നു. … Read more

വല്യേട്ടന്‍

kerala politics satire

സീന്‍ ഒന്ന്  പഴയ ഒരു തറവാടിന്റെ പൂമുഖം. ചാരുകസേരയില്‍ ഇരുന്ന് ആരോ ദേശാഭിമാനി വായിക്കുന്നു. പത്രം മുഖത്തിന്‌ നേരെ പിടിച്ചിരിക്കുന്നത് കണ്ട് ആള്‍ ആരാണെന്ന് മനസിലാകുന്നില്ല. പിന്നിലെ ചുവരില്‍ 1982ലെ കലണ്ടര്‍ തൂങ്ങുന്നു. മുകളില്‍ മാര്‍ക്സിന്‍റെയും ലെനിന്റെയും ചെഗുവേരയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍. വാതിലിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന നിറം മങ്ങിത്തുടങ്ങിയ ബോര്‍ഡില്‍ നിന്ന് വീട്ടുപേര് വായിച്ചെടുക്കാം. … Read more

കലിയുഗ ഭക്തന്‍ (കഥ)

malayalam bloggers

ബാത്ത്റൂമിലെ ഷവറിന് താഴെ കുറച്ചു നേരം നിന്നപ്പോള്‍ ജയശങ്കറിന്‍റെ മനസും ശരീരവും ഒരുപോലെ തണുത്തു.  വെളുപ്പിനെ തുടങ്ങിയ ഓട്ടമാണ്. പമ്പയില്‍ നിന്ന് നിലയ്ക്കലേക്കും തിരിച്ചും എത്ര പ്രാവശ്യം പോയി വന്നെന്ന് നിശ്ചയമില്ല. പമ്പയിലെ സുരക്ഷാ ചുമതല വഹിക്കുന്ന പോലീസ് ഓഫീസറാണ് ജയശങ്കര്‍. കഴിഞ്ഞ ദിവസം തൃശൂരിലെ കുടുംബ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ശബരിമലയിലെ … Read more

കാര്യസ്ഥന്‍

  കൃഷ്ണപുരം ഗ്രാമത്തിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. അയല്‍ക്കാരാണെങ്കിലും ബദ്ധ ശത്രുക്കളാണ് ഇരു കൂട്ടരും എന്നത് സിനിമ കണ്ട എല്ലാവര്‍ക്കും അറിയാമല്ലോ. കല്യാണങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ സഹകരിക്കില്ലെന്നതോ പോട്ടെ, എവിടെയെങ്കിലും വച്ച് പരസ്പരം കണ്ടാല്‍ കീരിയും പാമ്പും പോലെ കടിച്ചു കീറുകയും ചെയ്യും. ഒരു മതില്‍ക്കെട്ടിനപ്പുറത്തുള്ള എതിരാളികളെ … Read more

ശബരിമല (കഥ)

sabarimala

കോടികള്‍ മുടക്കിയിറങ്ങുന്ന ഇക്കാലത്തെ സിനിമകള്‍ക്ക് പ്രശസ്തരുടെ വോയ്സ് ഓവര്‍ പതിവാണല്ലോ. പഴശ്ശിരാജ, ബിയോണ്ട് ദി ബോര്‍ഡേഴ്സ്, അടുത്തതായി പുറത്തിറങ്ങുന്ന ഒടിയന്‍ എന്നിവ ഉദാഹരണം. അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കില്‍ സംഘടനകള്‍ വരെ ഇന്ന് കൊടി പിടിക്കുന്ന ശബരിമലയുടെ പേരില്‍ എഴുതുന്ന കഥയ്ക്കും ഒരു വോയ്സ് ഓവര്‍ ആകാം. ഏത്? സൂപ്പര്‍താരം മോഹന്‍ലാലാണ് ഇവിടെ ആമുഖം … Read more