കലിയുഗ ഭക്തന് (കഥ)
ബാത്ത്റൂമിലെ ഷവറിന് താഴെ കുറച്ചു നേരം നിന്നപ്പോള് ജയശങ്കറിന്റെ മനസും ശരീരവും ഒരുപോലെ തണുത്തു. വെളുപ്പിനെ തുടങ്ങിയ ഓട്ടമാണ്. പമ്പയില് നിന്ന് നിലയ്ക്കലേക്കും തിരിച്ചും എത്ര പ്രാവശ്യം പോയി വന്നെന്ന് നിശ്ചയമില്ല. പമ്പയിലെ സുരക്ഷാ ചുമതല വഹിക്കുന്ന പോലീസ് ഓഫീസറാണ് ജയശങ്കര്. കഴിഞ്ഞ ദിവസം തൃശൂരിലെ കുടുംബ വീട്ടില് ഒരു ചടങ്ങില് പങ്കെടുക്കാനായി എത്തിയപ്പോഴാണ് ശബരിമലയിലെ ചുമതല അടിയന്തിരമായി ഏറ്റെടുക്കണമെന്ന ഉത്തരവ് തലസ്ഥാനത്ത് നിന്ന് വാക്കാല് കിട്ടിയത്. ഫോണ് വന്നപ്പാടെ അയാള് പത്തനംതിട്ടയിലേക്ക് തിരിക്കുകയായിരുന്നു. ജോലിയുടെ കാര്യത്തില് …