Malayalam Stories

സൈക്കോ കില്ലര്‍

   ഞാന്‍ ചെന്നെയില്‍ ജോലി ചെയ്യുന്ന സമയം. ഞാനും സുഹൃത്തുക്കളും വില്ലിവാക്കം എന്ന സ്ഥലത്തായിരുന്നു താമസ്സിച്ചിരുന്നത്. റൂമില്‍ നിന്ന് ജോലി ചെയ്യുന്ന കമ്പനിയിലേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ. പക്ഷെ ഇടക്കുള്ള റോഡ്‌ രാത്രി പത്ത് മണി കഴിഞ്ഞാല്‍ വിജനമായിരിക്കും. അവിടവിടെയായി തെരുവോര വിളക്കുകള്‍ ഉണ്ടെങ്കിലും,വഴിയില്‍ ഒരു മേല്‍പ്പാലത്തിന്‍റെ പണി നടക്കുന്നത് കൊണ്ട് പരിസരങ്ങളിലൊക്കെ, കുറ്റാ കൂരിരുട്ടാണ്……. ആ ദിവസങ്ങളില്‍ ഞാനും സുഹൃത്ത് അനൂപ്‌ മോനും ഇവനിംഗ് ഷിഫ്റ്റ്‌ ആണ് ചെയ്തുകൊണ്ടിരുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് ജോലി കഴിഞ്ഞു …

സൈക്കോ കില്ലര്‍ Read More »

നരസിംഹം

ഞാന്‍ ചെല്ലുമ്പോള്‍ അവിടെ സൂചി കുത്താന്‍ കൂടി ഇടമില്ല. അത്രയ്ക്ക് തിരക്ക്. മോഹന്‍ലാലിന്‍റെ നരസിംഹം സിനിമയുടെ റിലീസാണ്. ചേര്‍ത്തല ചിത്രാഞ്ജലി തിയറ്ററാണ് വേദി. പത്തരയ്ക്ക് തുടങ്ങുന്ന ആദ്യ ഷോയ്ക്ക് വേണ്ടി വെളുപ്പിനെ മുതലേ ആളുകള്‍ ഇടം പിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ എന്‍റെ സുഹൃത്ത് രമേഷ് ബാബുവും. രമേഷിനെ കുറിച്ച് പറഞ്ഞില്ലല്ലോ. കോളേജിലെ എന്‍റെ അടുത്ത സുഹൃത്ത്. വൈക്കത്തിനടുത്തുള്ള വെച്ചൂരാണ് സ്വദേശം. ചേര്‍ത്തലയില്‍ പുതിയ പടം എവിടെയെങ്കിലും റിലീസായാല്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നത് ഞാനും അവനും ഒരുമിച്ചാണ്. …

നരസിംഹം Read More »

malayalam short story

ചില തുണ്ട് കഥകള്‍ – ഭാഗം ഒമ്പത്

മൊസൂളിലെ പ്രതികാരം അള്ളാ…………….: ഒരു ആര്‍ത്ത നാദം ആ യെമനിയുടെ തൊണ്ടയില്‍ നിന്ന് പുറത്തേക്കൊഴുകി. അയാളുടെ വയറ്റില്‍ നിന്ന് ചീറ്റിയൊഴുകിയ രക്തം ചുറ്റുപാടുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ തീര്‍ത്തു. ചോരയില്‍ മുങ്ങിക്കുളിച്ച ഇരുമ്പ് കമ്പിയുമായി നില്‍ക്കുന്ന മിസയുടെ രൂപം സയ്യിദിന്‍റെ കണ്ണുകളില്‍ ഇതാദ്യമായി മരണഭയം നിറച്ചു. മൊസൂളിലെ ഒരു അടിമച്ചന്തയില്‍ നിന്നാണ് രണ്ടു ദിവസം മുമ്പ് അയാള്‍ അവളെ വാങ്ങിയത്. അതും രണ്ടായിരത്തി നാന്നൂറ് ദിനാറിന് അഥവാ നൂറ്റമ്പത് ഇന്ത്യന്‍ രൂപയ്ക്ക്. സുന്ദരി. പല കൈകള്‍ മറിഞ്ഞതാണെങ്കിലും അവളുടെ ചിരിയും …

ചില തുണ്ട് കഥകള്‍ – ഭാഗം ഒമ്പത് Read More »

malayalam short story writers

ഉണ്ണിച്ചേട്ടന്‍

മനോജ്, ഉണ്ണിച്ചേട്ടന് തീരെ സുഖമില്ല. നിന്നെ കാണണമെന്ന്‍ പറയുന്നു : ജയ ടീച്ചറുടെ ശബ്ദം ഫോണില്‍ കൂടി ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ഒന്ന്‍ സ്തബ്ധനായി. കുറച്ചു നാളായി അദ്ദേഹം അസുഖബാധിതനാണ് എന്നറിയാമെങ്കിലും സ്ഥിതി വളരെ മോശമാണ് എന്ന്‍ അപ്പോഴാണ് ഞാനറിഞ്ഞത്. പക്ഷേ പെട്ടെന്ന് നാട്ടില്‍ പോകാവുന്ന സ്ഥിതിയിലുമായിരുന്നില്ല ഞാന്‍. അന്ന്‍ ഞാന്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണ്. അതോടൊപ്പം ഒരു മള്‍ട്ടിമീഡിയ കോഴ്സ് ചെയ്യുന്നുമുണ്ട്. അതിന്‍റെ ഒരു ഇന്‍റര്‍വ്യൂവിനുവേണ്ടി അടുത്ത ദിവസം മുംബെയില്‍ പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് ശരിയാക്കി മടങ്ങി …

ഉണ്ണിച്ചേട്ടന്‍ Read More »

malayalam literature blogs

മണിക്കുട്ടി (കഥ)

  അമ്മുക്കുട്ടിയമ്മേ, അമ്മുക്കുട്ടിയമ്മേ…………… : സുല്‍ത്താന്‍ മന്‍സില്‍ എന്ന വീടുചുറ്റി പിന്നാമ്പുറത്തെത്തിയ അബൂട്ടി നീട്ടി രണ്ടു വട്ടം വിളിച്ചു. ചുറ്റും നോക്കിയെങ്കിലും ആ പരിസരത്തൊന്നും അയാള്‍ ആരെയും കണ്ടില്ല.   ഇടങ്ങേറായല്ലോ. ഇവരിതെവിടെ പോയി കിടക്കുകയാ……… ? : സ്വയം പിറുപിറുക്കുമ്പോഴേക്കും പഴയ സാധനങ്ങള്‍ കൂട്ടിയിടുന്ന ഷെഡ്ഡിനു പിന്നില്‍ എന്തോ അനക്കം കേട്ടതുകൊണ്ട് അയാള്‍ അങ്ങോട്ട് ചെന്നു. അവിടെ ആടുകള്‍ക്ക് കൊടുക്കാനുള്ള വെള്ളം കലക്കിക്കൊണ്ടിരിക്കുന്ന അമ്മുക്കുട്ടിയമ്മയെ അയാള്‍ കണ്ടു. നിങ്ങള്‍ ഇവിടെ നിക്കുകയായിരുന്നോ ? നമ്മള് എത്ര …

മണിക്കുട്ടി (കഥ) Read More »

malayalam stories online

ചൈനീസ് പട

12,000 സൈനികര്‍ 571 വിധം ആയുധങ്ങള്‍ 129 എയര്‍ ക്രാഫ്റ്റുകള്‍ ടാങ്കുകള്‍, ഡ്രോണുകള്‍, ആണവ മിസൈലുകള്‍ തുടങ്ങി സകല ആയുധങ്ങളും അണി നിരന്നപ്പോള്‍ മംഗോളിയയിലെ സുറിഹെ മരുഭൂമിക്ക് മുകളിലുള്ള ആകാശവും ചുറ്റുപാടുകളും ഒരുപോലെ സ്തംഭിച്ചു. പ്രകടനം കണ്ണിമ ചിമ്മാതെ പകര്‍ത്താന്‍ ചാനല്‍ ക്യാമറകളും വീക്ഷിക്കാന്‍ മണ്‍ മറഞ്ഞു പോയവര്‍ മുതല്‍ ചാര ഉപഗ്രഹങ്ങള്‍ വരെ അണി നിരന്നത് അതിന്‍റെ പൊലിമ കൂട്ടി. ചൈനിസ് പടയുടെ തൊണ്ണൂറാം വാര്‍ഷികം അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സംഭവ ബഹുലമായി. രാജ്യം ആര്‍ക്ക് …

ചൈനീസ് പട Read More »

ചില തുണ്ട് കഥകള്‍

ശീലാവതി അവള്‍ സുന്ദരിയും നാണം കുണുങ്ങിയുമായിരുന്നു. തന്‍റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെല്ലാം ഒത്തു വന്നതില്‍ രാജീവന് സന്തോഷം തോന്നി. ഒരു പുരുഷ സുഹൃത്ത് പോലുമില്ലാത്ത, മമ്മൂട്ടിയൊഴിച്ച് മറ്റൊരു ആണിന്‍റെയും മുഖത്ത് പോലും നോക്കാത്തവളാണ് തന്‍റെ പെണ്ണെന്ന്‍ അറിഞ്ഞപ്പോള്‍ അയാളുടെ സന്തോഷം ഇരട്ടിച്ചു. നിശ്ചയം മുതല്‍ വിവാഹം വരെയുള്ള ചുരുക്കം ദിവസങ്ങളും അസഹ്യമായപ്പോള്‍ കാമിനിയുടെ വാമൊഴി കേള്‍ക്കാന്‍ അയാള്‍ പലപ്പോഴും മൊബൈല്‍ ഫോണിനെയും പ്രാചീന കാലങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന കത്തെഴുത്തല്‍ സമ്പ്രദായത്തെയും കൂട്ടു പിടിച്ചു. അങ്ങനെ അയാള്‍ കണ്ണിലെണ്ണയൊഴിച്ച് …

ചില തുണ്ട് കഥകള്‍ Read More »

Malayalam stories

101 കഥകള്‍ (Stories Roundup)

  2009ലാണ് ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത്. ഗൂഗിള്‍ ബ്ലോഗ്ഗറിലായിരുന്നു തുടക്കം. ആദ്യ കാലത്ത് അത്ര സജീവമല്ലായിരുന്നുവെങ്കിലും പിന്നീട് 2013ല്‍ വേഡ്പ്രസ്സിലേക്ക് മാറിയതോടെ പതിവായി എഴുതാന്‍ തുടങ്ങി.  ഇക്കാലയളവിനുള്ളില്‍ കഥ, രാഷ്ട്രീയം, സിനിമ, ലേഖനം, നര്‍മ്മം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മുന്നൂറ്റമ്പതിലേറെ രചനകള്‍ പ്രസിദ്ധികരിച്ചു. നേരിട്ടറിവുള്ളതും വായിച്ചറിഞ്ഞതുമായ സംഭവങ്ങളും രാഷ്ട്രീയ വിഷയങ്ങളും അനുഭവങ്ങളുമെല്ലാം കഥയ്ക്ക് ഇതിവൃത്തമായിട്ടുണ്ട്. നേരത്തെ കടലാസില്‍ എഴുതിയ കഥകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നു. ബ്ലോഗിലും ഇന്‍റര്‍നെറ്റ് മാദ്ധ്യമങ്ങളിലുമായി ഇന്നേ വരെ …

101 കഥകള്‍ (Stories Roundup) Read More »

malayalam short story

അങ്കമാലിയിലെ പ്രധാനമന്ത്രി

ഫോര്‍ട്ട് കൊച്ചി ഗുജറാത്തി സ്ട്രീറ്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടിന്‍റെ വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് ജോജി ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. വാച്ചെടുത്ത് സമയം നോക്കിയപ്പോള്‍ ഒമ്പതര. തലേന്ന് കഴിച്ചത് കുറച്ച് കൂടിപ്പോയെന്ന് അയാളുടെ മനസ് പറഞ്ഞു. ഛെ : എന്നത്തേയും പോലെ തെല്ലു കുറ്റബോധത്തോടെ കാലിയായ ബ്രാണ്ടി കുപ്പിയെടുത്ത് വേസ്റ്റ് ബിന്നിലിട്ട് അയാള്‍ വാതില്‍ക്കലേക്ക് നടന്നു. അപ്പോഴും വാതിലില്‍ മുട്ട് തുടരുകയാണ്. വെറുതെ പൊളിക്കണ്ട, ദാ വന്നു : വാതില്‍ തകര്‍ന്നു വീഴുമോ എന്ന സംശയത്തില്‍ നടപ്പിന് …

അങ്കമാലിയിലെ പ്രധാനമന്ത്രി Read More »