Malayalam Stories

51 വെട്ടുകള്‍

            അന്ന് രഘുനന്ദനന്‍റെയും സുനന്ദ ടീച്ചറുടെയും പതിനാലാം വിവാഹ വാര്‍ഷികമായിരുന്നു……………………. പുല്ലുവഴിയിലെ അച്ഛന്‍റെ തറവാട്ടു വീടിന്‍റെ സുഖശീതളിമ യില്‍നിന്നും ടീച്ചര്‍ രഘുനന്ദനന്‍റെ കരവലയത്തിലേക്ക് കൂട് മാറിയ ദിവസം……………. എല്ലാം ഇന്നലെ   കഴിഞ്ഞത് പോലെയാണെന്ന് അവര്‍ക്ക് തോന്നി…………. ഉന്നതകുലജാത കുടുംബത്തില്‍ നിന്ന്, നല്ലൊരു ഭാവി അവഗണിച്ച്, ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടൈപ്പിസ്റ്റ് മാത്രമായ ഒരാളുടെ ജീവിതത്തിലേക്ക് കടക്കുന്നതിനു നാലുപാടുനിന്നും എതിര്‍പ്പായിരുന്നു………… പക്ഷെ, അമ്മയുടെ മരണശേഷം, തനിക്ക് ആശ്രിത നിയമനമായി കിട്ടിയ …

51 വെട്ടുകള്‍ Read More »

കള്ളന്‍

കള്ളന്മാരുടെ ശല്ല്യം കൂടി വരുന്നതറിഞ്ഞ്, നാട്ടിലെ അറിയപ്പെടുന്ന കൊള്ള പലിശക്കാരന്‍ കൂടിയായ അറയ്ക്കലെ നീലകണ്ഠന്‍ അസ്വസ്ഥനായി…………..
തഞ്ചാവൂര്‍ക്കാരന്‍ ചെട്ടിയാരുടെ, ഇവിടെ കായല്‍ കരയിലുള്ള പത്തേക്കര്‍ നിലവും, അതിനോട് ചേര്‍ന്നുള്ള, നാട്ടിലെ അറിയപ്പെടുന്ന ആദര്‍ശവാന്‍ കൂടിയായ, പഴയ സ്കൂള്‍ മാഷ് മധുസൂദനന്‍പിള്ളയുടെ 1100 sq ft വീടും ചുറ്റുമുള്ള ഇരുപത്തെട്ടു സെന്‍റു സ്ഥലവും വാങ്ങുന്നതിനായി, ഓഫീസില്‍ നിന്ന് കൊണ്ട് വന്ന മുക്കാല്‍ കോടി രൂപ ബെഡ്റൂമിലെ സേഫിലുണ്ട്. നാളെയാണ് രെജിസ്ട്രെഷന്‍. നാളെ പട്ടണത്തില്‍ ഹര്‍ത്താല്‍ ആയതു കൊണ്ടാണ്, ഇന്ന് തന്നെ ഓഫീസില്‍ നിന്ന് പണം കൊണ്ട് വന്നു വീട്ടില്‍ വച്ചത്……….

സ്കൂള്‍ ഡയറി

       ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഈ സംഭവം നടക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസ്സില്‍ ഞാനായിരുന്നു സ്കൂള്‍ ഫസ്റ്റ്.ആ സമയങ്ങളിലൊക്കെ ഞാനും എന്‍റെ സുഹൃത്ത് ഗോകുല്‍ കുമാറും തമ്മിലായിരുന്നു, ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം.   ഞങ്ങളില്‍ ഒരാള്‍  ഒന്നാമനും മറ്റവന്‍ രണ്ടാമനും എന്നതായിരുന്നു സ്കൂളിലെ സ്ഥിതി. എന്നിരുന്നാലും ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ കുറച്ചു പുറകിലായിരുന്നു. ഓരോന്നിന്‍റെയും ശാസ്ത്ര നാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്കൊന്നും അറിയില്ല. എന്നാല്‍ എന്‍റെ സുഹൃത്ത് നേരെ …

സ്കൂള്‍ ഡയറി Read More »

ഘാതകന്‍

കേരളത്തെ നടുക്കിയ, കോളിളക്കം സൃഷ്ടിച്ച ബിയാട്രീസ് കൊലക്കേസിന്‍റെ വിധി പ്രഖ്യാപനം. ബിയാട്രീസ് എന്ന എഴുപതുകാരിയെ, കോട്ടയം നാഗമ്പടത്തിനടുത്തുള്ള ഒരു ചെറിയ ഇടുങ്ങിയ തെരുവിലെ, സിമന്‍റ് മാത്രം തേച്ച സ്വന്തം വീടിന്‍റെ അടുക്കളയില്‍, രാത്രി പത്തു മണിയോടെ ദേഹമാസകലം വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പരിസരത്ത് വീടുകളൊന്നുമില്ലാത്തതു കൊണ്ട് സംഭവം പുറത്തറിയാന്‍ കുറച്ചു വൈകി. പത്തു മണിയോടെ, കടയടച്ച് സാധനങ്ങളുമായി വന്ന സമീപവാസിയായ പലചരക്കുകടക്കാരന്‍ യശോദരനാണ് കൊലപാതകം ആദ്യം അറിഞ്ഞത്.

സൈക്കോ കില്ലര്‍

   ഞാന്‍ ചെന്നെയില്‍ ജോലി ചെയ്യുന്ന സമയം. ഞാനും സുഹൃത്തുക്കളും വില്ലിവാക്കം എന്ന സ്ഥലത്തായിരുന്നു താമസ്സിച്ചിരുന്നത്. റൂമില്‍ നിന്ന് ജോലി ചെയ്യുന്ന കമ്പനിയിലേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ. പക്ഷെ ഇടക്കുള്ള റോഡ്‌ രാത്രി പത്ത് മണി കഴിഞ്ഞാല്‍ വിജനമായിരിക്കും. അവിടവിടെയായി തെരുവോര വിളക്കുകള്‍ ഉണ്ടെങ്കിലും,വഴിയില്‍ ഒരു മേല്‍പ്പാലത്തിന്‍റെ പണി നടക്കുന്നത് കൊണ്ട് പരിസരങ്ങളിലൊക്കെ, കുറ്റാ കൂരിരുട്ടാണ്……. ആ ദിവസങ്ങളില്‍ ഞാനും സുഹൃത്ത് അനൂപ്‌ മോനും ഇവനിംഗ് ഷിഫ്റ്റ്‌ ആണ് ചെയ്തുകൊണ്ടിരുന്നത്. പുലര്‍ച്ചെ ഒരു മണിക്ക് ജോലി കഴിഞ്ഞു …

സൈക്കോ കില്ലര്‍ Read More »

ഭീതി

  ഇത് അഹ്സ എന്ന പന്ത്രണ്ടുകാരി കാശ്മീരി പെണ്‍കുട്ടിയുടെ കഥയാണ്. ലഡാക്കില്‍ നിന്നും സ്വല്പം അകലെയുള്ള, കരു എന്ന ചെറു പട്ടണത്തിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. കാര്‍ഗിലിനും ലഡാക്കിനും ഇടയിലായി, ലേ-മണാലി ഹൈവേയില്‍ നിന്നും കുറച്ചു മാറിയാണ്, ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്…………. അഹ്സ,അന്ന് പട്ടണത്തിലെ ഇടുങ്ങിയ ഒരു ചേരിപ്രദേശത്തെ, പഴയ ഒറ്റമുറി വീട്ടില്‍, തന്‍റെ അച്ഛനോടും സഹോദരിമാരോടും ഒപ്പം കഴിയുകയായിരുന്നു. സ്വതവേ നാണംകുണുങ്ങിയായ അവള്‍, അല്പം ഭീരുവും കൂടിയായിരുന്നു.തന്‍റെ …

ഭീതി Read More »