Malayalam Stories

malayalam funny stories

നമ്പൂതിരി പിടിച്ച പുലിവാല്‍

ഓലക്കുട ചൂടി, കുംഭ തടവി, അനുയായിയെയും കൊണ്ട് സഞ്ചാരത്തിനിറങ്ങുന്ന പതിവ് നമ്പൂതിരി കഥാപാത്രമല്ല നമ്മുടെ നായകന്‍ കൃഷ്ണന്‍ നമ്പൂതിരി . എന്നാല്‍ ചില സാമ്യങ്ങളുണ്ട്. അറുപതിനടുത്ത് പ്രായം. നല്ല ആരോഗ്യം. പണം പലിശയ്ക്ക് കൊടുക്കുന്നതാണ് അയാളുടെ പ്രധാന തൊഴില്‍. പിന്നെ സ്വല്‍പ്പം സാമുദായിക പ്രവര്‍ത്തനവും. നമ്പൂതിരിമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. പക്ഷേ എന്തൊക്കെ ഉണ്ടായിട്ടെന്താ, ആള്‍ അറുപിശുക്കനാണ്. ഭാര്യ. ഒറ്റ മകന്‍. ഒറ്റ മകനായിട്ടും എന്തിനാ ഈ പിശുക്കത്തരം എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ നമ്പൂതിരി …

നമ്പൂതിരി പിടിച്ച പുലിവാല്‍ Read More »

malayalam story bloggers

അനീഷിന്‍റെ കാളരാത്രി

വൈകുന്നേരം വന്നതു മുതല്‍ ജെസ്സിയുടെ മുഖം കടന്നല്‍ കുത്തിയത് പോലെയാണല്ലോ എന്ന്‍ അനീഷ് ഓര്‍ത്തു. വിവാഹ വാര്‍ഷികമായതു കൊണ്ട് അന്ന്‍ നേരത്തെ വരാമെന്നും വൈകുന്നേരം ഒരുമിച്ച് പുറത്തു പോകാമെന്നും അയാള്‍ വാക്ക് കൊടുത്തിരുന്നുവെങ്കിലും കമ്പ്യൂട്ടര്‍ സെന്‍ററിലെ തിരക്ക് മൂലം അതിനു സാധിച്ചില്ല. ഒരു സാരിയും ഒരു സിനിമയുമാണ് പിണക്കം മാറ്റാനായി സാധാരണ ജെസ്സി ഈടാക്കുന്നത്. അതോര്‍ത്തപ്പോള്‍ തന്നെ അനീഷിന്‍റെ നെഞ്ച് പിടച്ചു. അയാള്‍ പല പൊടിക്കൈകളും ഇറക്കുകയും മാപ്പിരക്കുകയും ചെയ്തെങ്കിലും അന്ന് അവള്‍ അതൊന്നും അറിഞ്ഞതായി പോലും …

അനീഷിന്‍റെ കാളരാത്രി Read More »

twins

ഇരട്ടകള്‍

രണ്ടു കുട്ടികളാണ് അയാള്‍ക്ക് ഉണ്ടായിരുന്നത്. അതും ഇരട്ടകള്‍. പക്ഷേ അതില്‍ ഒന്നിനെ ജനിച്ചയുടനെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരില്‍ ഒരാള്‍ മറിച്ചു കൊടുത്ത് പണമുണ്ടാക്കി. അതുകൊണ്ട് തനിക്ക് ഇരട്ടകളാണ് ഉണ്ടായതെന്ന കാര്യം അയാളറിഞ്ഞില്ല. അറിഞ്ഞവര്‍ അതൊട്ട് പറഞ്ഞതുമില്ല. കാലം കടന്നു പോയപ്പോള്‍ മാണിക്യന്‍ എന്ന അയാള്‍ ലക്ഷപ്രഭുവായി. മകന്‍റെ വരവാണ് ഈ ഉയര്‍ച്ചയുടെ കാരണമെന്ന് വിശ്വസിച്ച മാണിക്യന്‍ മകന്‍റെ പേര് കൂടി ചേര്‍ത്ത് തന്‍റെ മണിമാളികയ്ക്ക് അജിത്ത് നിവാസ് എന്നു പേരിടുകയും ഒരു അല്ലലും അറിയിക്കാതെ അവനെ വളര്‍ത്തുകയും …

ഇരട്ടകള്‍ Read More »

kerala food

ശാപ്പാട്

എല്ലിന്‍കൂട് പോലെ തോന്നിച്ച മകന്‍റെ ശരീരവും കറുത്തു കരുവാളിച്ച് കവിളൊട്ടിയ ആ മുഖവും കണ്ടപ്പോള്‍ ജാനകിയുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ഒറ്റ മകനാണെങ്കിലും ആ അഞ്ചു വയസുകാരന് വയറുനിറച്ച് ഭക്ഷണം കൊടുക്കാന്‍ അവര്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല.കോര്‍പ്പറേഷന്‍ കുപ്പ തൊട്ടിയിലും ചവറ്റു കൂനകളിലും കിടക്കുന്ന ആക്രി പെറുക്കി വിറ്റ് കിട്ടുന്ന തുച്ഛമായ തുകയാണ് അവരുടെ ഏക വരുമാനം. മധുരയില്‍ വച്ച് കണ്ടു പരിചയപ്പെട്ട റെയില്‍വേ പാന്‍റ്രി മാന്‍ പളനിയുടെ ഭാര്യയായാണ് അവര്‍ ആദ്യമായി എറണാകുളത്തെത്തിയത്. മാസങ്ങള്‍ക്കു ശേഷം ഗുവാഹത്തിയിലേക്ക് …

ശാപ്പാട് Read More »

malayalam fuunny stories

ഗൂഡാലോചന

വഴിയെ പോയ വയ്യാവേലി ഏണി വച്ച് പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. ദാ ഇപ്പോള്‍ ഇവിടെ സംഭവിച്ചത് അതാണ്‌. പെണ്‍കെണിയില്‍ കുടുങ്ങിയ സീനിയര്‍ പുംഗവന്‍ അരങ്ങൊഴിഞ്ഞപ്പോഴാണ് മുഖ്യന്‍ നമ്മുടെ നായകന്‍റെ ചെസ്റ്റ് നമ്പര്‍ വിളിച്ചത്. നമ്പര്‍ 18. തോമസ്‌ ചാക്കോ.  ഹോ ! എത്ര നാളായി കാത്തിരിക്കുന്ന അവസരമാണ്. അതുകൊണ്ട് കായല്‍ രാജാവ് ശരിക്ക് ആര്‍മാദിച്ചു. രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ആദ്യമൊക്കെ കാര്യങ്ങള്‍ എളുപ്പമായിരുന്നു. പ്രതിപക്ഷം പോലും പലതും കണ്ടില്ല, കേട്ടില്ല എന്ന് നടിച്ചു. അപ്പോഴാണ്‌ ചൈനയുടെ …

ഗൂഡാലോചന Read More »

malayalam stories politics

ദി ഡോണ്‍ – Portrait of Indian Democracy

ഡിസംബറിലെ ഒരു പ്രഭാതം.  തണുത്ത് വിറങ്ങലടിച്ചു നില്‍ക്കുന്ന ആ പുലരിയിലും സലിം ഭായിയുടെ ധാരാവിയിലെ വീട്ടിലേക്കുള്ള വഴികള്‍ക്ക് ചൂട് കൂടുതലാണെന്ന് ആമിറിന് തോന്നി. ആളുകള്‍ ചെറു കൂട്ടങ്ങളായി അന്നത്തെ ദിവസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും നാളെയേ കുറിച്ചും ചര്‍ച്ച ചെയ്ത് ധൃതിയില്‍ നടന്നു പോകുന്നു. ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിയുന്നില്ല. ഇടുങ്ങിയ റോഡിലെ ഗതാഗതം അങ്ങിങ്ങായി തടസപ്പെടുമ്പോള്‍ ഒച്ച വയ്ക്കുന്ന വാഹനങ്ങളെ ശകാരിക്കാന്‍ മാത്രമാണ് അവര്‍ പുറംലോകത്തേക്ക് തിരിയുന്നത്. അങ്ങാടിയില്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളും മീനുമൊക്കെ ഇറക്കുന്ന സമയമാണ്. തൊഴിലാളികള്‍ക്ക് …

ദി ഡോണ്‍ – Portrait of Indian Democracy Read More »

malayalam news channels

ന്യൂസ് അവര്‍

തോമാച്ചന്‍ ആള് രസികനാണ്. അറുപതിനു മുകളില്‍ പ്രായം. നേരത്തെ വാട്ടര്‍ അതോറിറ്റിയിലായിരുന്നു. റിട്ടയര്‍ ആയതിന് ശേഷം കൃഷിയില്‍ ചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തി സ്വസ്ഥമായി കഴിഞ്ഞു കൂടുന്നു. ഭാര്യ അന്നമ്മയും കോളേജില്‍ പഠിക്കുന്ന മകള്‍ ജാന്‍സിയുമാണ് അദ്ദേഹത്തിന്‍റെ കൂടെ ഭരണങ്ങാനത്തെ വീട്ടിലുള്ളത്. മൂത്ത മകന്‍ ഗ്രിഗറി നേവിയിലാണ്. ഇപ്പോള്‍ കുടുംബ സമേതം പൂനെയില്‍ താമസം. നേരത്തെ സ്വല്‍പ്പം പൊതുപ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് തോമാച്ചന്‍ കളം വിട്ടു. അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, രാഷ്ട്രീയം പഴയ രാഷ്ട്രീയമല്ലെന്നറിയാം പക്ഷെ പുത്തന്‍ കണ്ടത്തില്‍ …

ന്യൂസ് അവര്‍ Read More »

malayalam humour

കുമുദവല്ലി കണ്ട കനവ് 2

രാവിലെ ഏഴു മണിക്ക് തന്നെ എഴുന്നേറ്റു. പല്ല് തേച്ച് വന്നപ്പോഴേക്കും സഹായികളിലാരോ മുറിയില്‍ ചായയും ഉണ്ടന്‍ പൊരിയും എത്തിച്ചിരുന്നു. അത് കഴിച്ചതിന് ശേഷം പിയേഴ്സ് സോപ്പ് വച്ച് വിശദമായൊന്നു കുളിച്ചു, എന്നിട്ട് പുതിയ പട്ടു ചുരിദാറുമിട്ട് വരാന്തയില്‍ ഉലാത്താന്‍ തുടങ്ങി. ജയിലാണത്രേ ജയില്‍. ഓര്‍ത്തപ്പോള്‍ തന്നെ കുമുദവല്ലിയുടെ മനസ്സില്‍ ചിരി പൊട്ടി. ബംഗളൂരുവിലെ ഏതോ ഒരു റിസോര്‍ട്ടില്‍ വന്നത് പോലുണ്ട്. വേലക്കാരി ആയിരുന്നാലും നീയെന്‍ മോഹവല്ലി. മഹാകവി ജയകൃഷ്ണന്‍ പണ്ട് പാടിയത് അവര്‍ പെട്ടെന്നോര്‍ത്തു. അതൊരു കാലം. …

കുമുദവല്ലി കണ്ട കനവ് 2 Read More »