Month: May 2013

കാലത്തെ അതിജീവിച്ച ചില സിനിമകള്‍

ന്യൂ ജനറേഷന്‍ സിനിമകളുടെ ഈ കാലഘട്ടത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്.അവര്‍ ചെയ്യുന്ന സിനിമയുടെ ജയ-പരാജയങ്ങള്‍ അനുസരിച്ച് വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടിയും കുറഞ്ഞുമിരിക്കുന്നു.പക്ഷേ കാലത്തെ അതിജീവിച്ച പല ചിത്രങ്ങളും മമ്മൂട്ടിയും മോഹന്‍ലാലും എതിരാളികളില്ലാതെ വിലസിയ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് രൂപം കൊണ്ടത്. ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമാണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിനുള്ളത്.1993ലെ ക്രിസ്തുമസ് അവധിക്കാലത്ത് പുറത്തിറങ്ങിയ ചിത്രം  അക്കാലത്തെ ഏറ്റവും …

കാലത്തെ അതിജീവിച്ച ചില സിനിമകള്‍ Read More »

നമ്മുടെ സെലബ്രിറ്റികള്‍ക്ക് സംഭവിക്കുന്നതെന്താണ് ?

      ടി.വി അവതാരക രഞ്ജിനി ഹരിദാസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. എ.പി.ജെ അബ്ദുള്‍ കലാമും കെ.ആര്‍ നാരായണനും മന്‍മോഹന്‍ സിങ്ങും തമിഴ് നടന്‍ അജിത്ത് കുമാറുമൊക്കെ ക്യൂവില്‍ കാത്തു നിന്ന്‍ വോട്ട് ചെയ്യുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടതാണ്. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമെങ്കില്‍ രഞ്ജിനിക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ എന്ന്‍ പലരും ചോദിക്കുന്നുണ്ട്. സംശയം ന്യായമാണ്. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തിയപ്പോഴും കലാമും കെ.ആര്‍ നാരായണനുമൊക്കെ എളിമയുടെ പ്രതിരൂപങ്ങളായിരുന്നു. ഒരു …

നമ്മുടെ സെലബ്രിറ്റികള്‍ക്ക് സംഭവിക്കുന്നതെന്താണ് ? Read More »

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ?

പതിനാറാം നൂറ്റാണ്ടില്‍ തെക്കന്‍ ഇംഗ്ലണ്ടിലാണ് മാന്യന്‍മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റ് ജനിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടു കൂടി അത് ഇംഗ്ലണ്ടിന്‍റെ ദേശീയ കായിക വിനോദമായി. ഈസ്റ്റ് ഇന്ത്യ കമ്പനി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങിയതോടെ അവിടെയെല്ലാം അവര്‍ക്കൊപ്പംഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട വിനോദമായ ക്രിക്കറ്റും രംഗപ്രവേശം ചെയ്തു. അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ഇന്ത്യയിലും ക്രിക്കറ്റ് എത്തുന്നത്. ഇന്ന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍റീസ്, ന്യൂസിലണ്ട് എന്നിവിടങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ ഇഷ്ട വിനോദമാണ് ക്രിക്കറ്റ്. ഫുട്ബോളിന്‍റെ തിളക്കത്തില്‍ ക്രിക്കറ്റിന് ഇംഗ്ലണ്ടില്‍ …

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ? Read More »

ആറര ലക്ഷത്തിന്‍റെ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍

പതിനായിരത്തിന്‍റെ മൊബൈല്‍ ഫോണ്‍ എന്നു കേട്ടാല്‍ തന്നെ നെറ്റി ചുളിക്കുന്നവരുടെ ഇടയിലേക്ക് ഇതാ പൊന്നും വിലയുള്ള മൊബൈല്‍ ഫോണ്‍ !!! ആറര ലക്ഷമാണ് ഇതിന്‍റെ വില. ലോക പ്രശസ്ത ആഡംബര ഫോണ്‍ നിര്‍മാതാക്കളായ വേര്‍ടു ആണ് ലോകമെങ്ങുമുള്ള ധനാഡ്യരുടെ പ്രിയപ്പെട്ട ഈ മൊബൈല്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമാണു ഇത് ലഭ്യമാകുക. തെക്കേ ഇന്ത്യയില്‍ ബാംഗ്ലൂരില്‍ മാത്രമാണ് കമ്പനിക്ക് വില്പന കേന്ദ്രമുള്ളത്. രണ്ടു ദശകങ്ങളായി യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, യു.എസ്.എ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ  കോടീശ്വരന്മാരുടെപ്രിയപ്പെട്ട ഫോണാണ് വേര്‍ടു. ഒരു …

ആറര ലക്ഷത്തിന്‍റെ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ Read More »

ഭിക്ഷയെടുക്കുന്ന പൂച്ച ; കൌതുകമുണര്‍ത്തുന്ന ഒരു അപൂര്‍വ കാഴ്ച്ച

റഷ്യയിലെ ബെലാറസ് എന്ന പട്ടണത്തിന് അടുത്തുള്ള മിന്‍സ്ക്ക് എന്ന സ്ഥലത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് ഈ അപൂര്‍വ കാഴ്ച കാണാം. ഒരു പൂച്ച ഭിക്ഷയെടുക്കുന്ന രംഗമാണ് ഇത്.  ആഴ്ചയില്‍ മൂന്നു ദിവസം മൂന്നു മണിക്കൂര്‍ വീതമാണ് ഈ പൂച്ച തെരുവില്‍ വഴി യാത്രക്കാര്‍ നല്‍കുന്ന ചില്ലറയും പ്രതീക്ഷിച്ചിക്കുക. ഒരു കശാപ്പുകാരന്‍റെ കയ്യില്‍ നിന്നാണ് ഇപ്പോഴത്തെ ഉടമസ്ഥക്ക് പൂച്ചയെ കിട്ടിയത്. പക്ഷേ 79 കാരിയായ അവര്‍ക്ക് സ്വന്തമായ വരുമാനമില്ലാത്തത് കൊണ്ട് അതിനെ പോറ്റാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് ആ സ്ത്രീ കണ്ടെത്തിയ …

ഭിക്ഷയെടുക്കുന്ന പൂച്ച ; കൌതുകമുണര്‍ത്തുന്ന ഒരു അപൂര്‍വ കാഴ്ച്ച Read More »

ജി മെയിലില്‍ കൂടി എങ്ങനെ മലയാളത്തില്‍ മെയില്‍ അയക്കാം

1) ആദ്യം ജി മെയില്‍ ഓപ്പണ്‍ ചെയ്ത്, വലതു വശം മുകളില്‍ കാണുന്ന ഗിയര്‍ ബോക്സില്‍ ക്ലിക്ക് ചെയ്ത് താഴെ വരുന്ന സെറ്റിംഗ്സ് തിരഞ്ഞെടുക്കുക 2) ജനറല്‍ റ്റാബില്‍ ലാന്ഗ്വെജ് ഓപ്ഷന് കീഴെയുള്ള ഇനേബിള്‍ ഇന്പുട്ട് ടൂള്‍സ്  ക്ലിക്ക് ചെയ്യുക 3) അപ്പോള്‍ ഓപ്പണ്‍ ആകുന്ന വിന്‍ഡോവില് നിന്ന്, ആവശ്യമുള്ള ഭാഷ സെലെക്റ്റ് ചെയ്ത് വലതു വശം കാണുന്ന ആരോ ക്ലിക്ക് ചെയ്യുക. നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭാഷകള്‍ അപ്പോള്‍ വലതു വശത്തെ ബോക്സില്‍ വരുന്നതാണ്. മലയാളത്തിനായി, മൂന്നു ഓപ്ഷന്‍സും തിരഞ്ഞെടുക്കുക …

ജി മെയിലില്‍ കൂടി എങ്ങനെ മലയാളത്തില്‍ മെയില്‍ അയക്കാം Read More »

കൂട്ടിലിട്ട തത്ത പറയുന്നത്……………

1941ലാണ് സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേരില്‍ ഒരു ദേശിയ അന്വേഷണ സംഘം രൂപീകരിക്കുന്നത്. പിന്നീട് സി.ബി.ഐ രൂപീകരിക്കുന്നത് 1963 ഏപ്രില്‍ ഐ നാണ്. ഐ.പി.എസ് റാങ്കുള്ള ഡയറക്ടര്‍ ആണ് സി.ബിഐയുടെ തലവന്‍. കുറഞ്ഞത് രണ്ടു വര്‍ഷം എങ്കിലും സര്‍വീസ് ബാക്കിയുള്ള ആളെയാണ് ഡയറക്ടര്‍ ആക്കേണ്ടതെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. സി.ബി. ഐ എന്നത് ഒരു കാലത്ത് ഇന്ത്യയിലെ കുറ്റാന്വേഷണത്തിന്‍റെ അവസാന വാക്കായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കൈവിട്ട പല കേസുകളും അവര്‍ അനായാസം തെളിയിച്ചു. സി.ബി.ഐ അന്വേഷിച്ചാല്‍ …

കൂട്ടിലിട്ട തത്ത പറയുന്നത്…………… Read More »

ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകള്‍

Aston Martin One 77 – വില 20 കോടി INR ഇന്‍ഡ്യയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും വില കൂടിയ കാറാണിത്. മണിക്കൂറില്‍ 354 കി.മി വരെയാണ് വണ്‍ 77ന്‍റെ വേഗത. അലൂമിനിയം ബോഡി പാനല്‍സ്, അലോയ്  ക്വാഡ് ഓവര്‍ഹെഡ് കാംഷാഫ്റ്റ് 48-വാല്‍വ് 7312 CC V12 എഞ്ചിന്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്. പൂജ്യത്തില്‍ നിന്ന്‍ 100 കി.മി വേഗതയിലെത്താന്‍ ഇതിന് വെറും 3.7 സെക്കണ്ട്സ് മതി. ജെയിംസ് ബോണ്ടിന്‍റെ ഔദ്യോഗിക കാര്‍ എന്ന പേരിലാണ് ആസ്റ്റന്‍ മാര്‍ടിന്‍റെ …

ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകള്‍ Read More »

അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന യു.പി.എ സര്‍ക്കാര്‍; രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്ന മന്‍മോഹന്‍

  ഭരണത്തിന്‍റെ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആകപ്പാടെ   അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സമസ്ത മേഖലകളെയും ബാധിച്ച കുംഭകോണങ്ങളുടെ ഒരു പരമ്പര തന്നെയാണ് രാജ്യത്തുണ്ടായത്. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന മട്ടില്‍ അവ ഓരോന്നായി ഈ സര്‍ക്കാരിനെ ഒരു ദുര്‍ഭൂതം കണക്കെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം വിവിധ രംഗങ്ങളിലെ പിടിപ്പുകേട് കൂടിയാവുമ്പോള്‍  മന്‍മോഹന്‍ സര്‍ക്കാരിന്‍റെ പതനം  പൂര്‍ണമാകുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുടങ്ങിയ 2 ജി സ്പെക്ട്രം അഴിമതിക്കേസിന്‍റെ   …

അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന യു.പി.എ സര്‍ക്കാര്‍; രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്ന മന്‍മോഹന്‍ Read More »

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!