Month: August 2013

വിശ്വാസം അതല്ലേ എല്ലാം- പരസ്യങ്ങള്‍ വാര്‍ത്തകളെ നിയന്ത്രിക്കുമ്പോള്‍

മഞ്ജു വാര്യരുടെ തിരിച്ചു വരവ് എന്ന വിശേഷണവുമായി എത്തിയ കല്യാണിന്‍റെ പുതിയ പരസ്യം ആസ്വാദകരെ തീര്‍ത്തും നിരാശപ്പെടുത്തി. ദിലീപിന്‍റെ പഴയ പരസ്യത്തിന് മുന്നില്‍ ഇത് ഒന്നുമല്ലെന്ന് ഇതിനകം പലരും മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിട്ടുമുണ്ട്. പരസ്യത്തിന്‍റെ വേഗതയും കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുമാണ് മിക്കവരും പോരായ്മയായി ചൂണ്ടിക്കാട്ടിയത്.

എ. ടി.എമ്മില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍

                 എടിഎം എന്നത് ഇന്നത്തെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. പണം കയ്യില്‍ കൊണ്ടു നടക്കണ്ട, ചെക്ക് മാറാനായി ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കുകയും വേണ്ട. ആവശ്യമുള്ളപ്പോള്‍ കാര്‍ഡുമായി ഏതെങ്കിലും എടിഎമ്മില്‍ ചെന്നാല്‍ മാത്രം മതി. ചോദിക്കുന്ന പണം കയ്യിലെത്തും. എത്ര ലളിതം. ഇപ്പോഴുള്ള എടിഎം മെഷീനുകളില്‍ പണം നിക്ഷേപിക്കാന്‍ കഴിയില്ലെങ്കിലും അതും ചെയ്യാന്‍ പറ്റുന്ന മെഷീനുകളും ഇപ്പോള്‍ വന്നുതുടങ്ങിയിട്ടുണ്ട്. അതോടെ പണം നിക്ഷേപിക്കാനും ക്യൂ നില്‍ക്കേണ്ടി വരില്ല. …

എ. ടി.എമ്മില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍ Read More »

ശ്രേഷ്ഠം മലയാളം, പക്ഷേ സിനിമാ പേര് ‘മെമ്മറീസ്’

    മലയാള ഭാഷ ഇപ്പോള്‍ ശ്രേഷ്ടമാണ്. നൂറ്റാണ്ടുകളായി മലയാളത്തിന്‍റെ മഹാരഥന്‍മാരും സാധാരണക്കാരും നെഞ്ചോട് ചേര്‍ത്തു പിടിച്ച ഭാഷ ശ്രേഷ്ഠമാണെന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിധിയെഴുതിയത്. നമ്മുടെ ഭാഷയെ ആ മഹനീയ പദവിയിലെത്തിക്കാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാന സര്‍ക്കാരും സാംസ്കാരിക പ്രവര്‍ത്തകരും നടത്തിവന്ന ശ്രമങ്ങള്‍ അതോടെ ഫലപ്രാപ്തിയിലെത്തി. മലയാളത്തിന്‍റെ 1500 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും കണക്കിലെടുത്ത് ശ്രേഷ്ഠഭാഷ പദവി നല്‍കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ പദവി …

ശ്രേഷ്ഠം മലയാളം, പക്ഷേ സിനിമാ പേര് ‘മെമ്മറീസ്’ Read More »

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍

    കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും നടത്തുന്ന ശ്രമങ്ങള്‍ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി മോഹത്തിന് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി. ചര്‍ച്ചകള്‍ക്കായി മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ഡല്‍ഹിയിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി പരമാവധി ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ല. കോണ്‍ഗ്രസ്സിലെ പ്രതിസന്ധി മുതലെടുക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അതിന്‍റെ ഭാഗമായി തങ്ങളുടെ ചില ആവശ്യങ്ങളും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നു. ഉമ്മന്‍-ചെന്നിത്തല പോരില്‍ വലയുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് തങ്ങളുടെ ആവശ്യങ്ങള്‍ …

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍ Read More »

നമ്മള്‍ തമ്മില്‍ : വി.എസും ഉമ്മന്‍ ചാണ്ടിയും

  സരിതയും പരിവാരങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയ ഭൂകമ്പത്തിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ജനസമ്പര്‍ക്കത്തിന്‍റെയും യു.എന്‍ അവാര്‍ഡിന്‍റെയും തിളക്കത്തില്‍ അപരാജിതനായി വിലസിക്കൊണ്ടിരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര ഇളകുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കോടതിയുടെയും ഹൈക്കമാന്‍റിന്‍റെയും കാരുണ്യത്തില്‍ എത്ര നാള്‍ അദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ കഴിയുമെന്ന് കണ്ടു തന്നെ അറിയണം. സരിതയുമായി അടുപ്പമുള്ള ഉന്നതന്‍മാര്‍ ആരൊക്കെ, അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ മന്ത്രിമാര്‍ എത്ര പേര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന …

നമ്മള്‍ തമ്മില്‍ : വി.എസും ഉമ്മന്‍ ചാണ്ടിയും Read More »