കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍
അഞ്ഞൂറില്‍ താഴെ തിയറ്ററുകള്‍ മാത്രമാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം കല്യാണ മണ്ഡപങ്ങളോ ആഡിറ്റോറിയങ്ങളോ ആയി മാറിക്കഴിഞ്ഞു. അടുത്തകാലത്ത് ഉയര്‍ന്നു വന്ന മള്‍ട്ടിപ്ലക്സ് സംസ്കാരം കാര്യങ്ങള്‍ കുറേയൊക്കെ മാറ്റിയിട്ടുണ്ടെങ്കിലും മൂവായിരത്തിലധികം പ്രദര്‍ശന കേന്ദ്രങ്ങളുള്ള തമിഴിനോടും ബോക്സ് ഓഫീസില്‍ നൂറുകോടിയുടെ മാത്രം കണക്ക് തിരയുന്ന ഹിന്ദിയോടുമൊക്കെയാണ് മലയാളത്തിന് മല്‍സരിക്കേണ്ടി വരുന്നത്. അന്യ ഭാഷകളിലെ മസാല ചിത്രങ്ങള്‍ക്ക് വരെ ഇന്ന് നമ്മുടെ സിനിമകളേക്കാള്‍ സ്വീകാര്യത കിട്ടുന്നുണ്ട്. ഇതിനിടയില്‍ തമിഴിനോടും തെലുങ്കിനോടും മല്‍സരിക്കുന്ന വിധം പണക്കൊഴുപ്പ് നിറഞ്ഞ സിനിമകള്‍ …