Month: February 2014

സന്ന്യാസി – കഥ

     സന്ന്യാസം സ്വീകരിക്കാനാണ് അയാള്‍ ആശ്രമത്തിലെത്തിയത്. എന്നാല്‍ അകത്തു കണ്ട കാഴ്ചകള്‍ അയാളെ അത്ഭുതങ്ങളുടെ മറ്റൊരു ലോകത്തെത്തിച്ചു. ശീതീകരിച്ച സംവിധാനമുള്ള ഹാളില്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ ഘടിപ്പിച്ചിട്ടുണ്ട്. അകത്തെ ഏതോ മുറിയില്‍ നിന്ന്‍ പഴയ ഏതോ ഹിന്ദി നൃത്ത ഗാനത്തിന്‍റെ ശബ്ദം പുറത്തെയ്ക്കൊഴുകുന്നത് കേള്‍ക്കാം. കാര്യാലയത്തിലെ അലമാരയില്‍ നിന്ന്‍ കെട്ടുകണക്കിന് ഡോളറുകള്‍ കയ്യിലുള്ള ബാഗില്‍ വാരി നിറച്ച് ഒരു സന്ന്യാസിനി പുറത്തേയ്ക്ക് പോയി. അതോടെ ആശ്രമത്തിന്‍റെ ചുമതലക്കാരനായ സ്വാമി ദിഗംബരാനന്ദ സായിപ്പിനെ അകത്തേയ്ക്ക് വിളിച്ചു. …

സന്ന്യാസി – കഥ Read More »

കേരള പോലീസിന് ശനി ദശ : ഒരു വികട പുരാണം

സംസ്ഥാനത്തെ സത്യസന്ധരായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണമെന്ന് തലസ്ഥാനത്തു നടന്ന അനൌപചാരിക രാഷ്ട്രീയ കൂടിക്കാഴ്ചയില്‍ ആവശ്യമുയര്‍ന്നു. ഇത്തരക്കാര്‍ കാരണം സ്വസ്ഥമായി അഴിമതി നടത്താനോ മണല്‍ മാഫിയയ്ക്ക് അകമ്പടി പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് ചില നേതാക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥരെല്ലാം നല്ലവരാണെന്നും ചില രാഷ്ട്രീയക്കാരാണ് അവരെ ചീത്തയാക്കുന്നതെന്നും അടുത്തിടെ ഭരണപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റ ധീരന്‍ പറഞ്ഞത് ഒരു വിഭാഗത്തിന്‍റെ പ്രതിഷേധത്തിനിടയാക്കി. അവര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ വനപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു കൂട്ടം ഹരിത …

കേരള പോലീസിന് ശനി ദശ : ഒരു വികട പുരാണം Read More »

ഉട്ടോപ്യന്‍ ദേശത്തെ ചില തല തിരിഞ്ഞ ചിന്തകള്‍

ഉട്ടോപ്യ എന്നത് തോമസ് മൂറിന്‍റെ തൂലികയില്‍ വിരിഞ്ഞ സാങ്കല്‍പിക ദേശമാണെങ്കില്‍ ആധുനിക ഉട്ടോപ്യ തുലോം വ്യത്യസ്ഥമാണ്. തലതിരിവുള്ള ഒരു കൂട്ടം ജനങ്ങളാണ് അവിടെ വസിക്കുന്നത്. നമ്മുടെ മലയാള നാടുമായി സാമ്യമുള്ള ആ ദേശം എന്തിനെയും ഏതിനെയും എതിര്‍ക്കും. സ്മാര്‍ട് സിറ്റിയോടും രാജ്യത്തിന്‍റെ രണ്ടറ്റങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേ ഇടനാഴിയോടും അവര്‍ മുഖം തിരിക്കും. അക്കാര്യത്തില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഊഴം വച്ച് പ്രതിപക്ഷത്ത് വന്ന ഇരു പാര്‍ട്ടികളും അവയുടെ നേതാക്കളും ഒരുപോലെ മല്‍സരിച്ചു. ജനകീയ പാര്‍ട്ടിയുടെ …

ഉട്ടോപ്യന്‍ ദേശത്തെ ചില തല തിരിഞ്ഞ ചിന്തകള്‍ Read More »

അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനവുമായി രാഹുലും മോഡിയും; ചോദ്യ ചിഹ്നമാകുന്ന അശോക് കേംക

   കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നടത്തുന്നതെന്നാണ് അവകാശപ്പെടുന്നത്. രാജ്യത്തുനിന്ന് അഴിമതി തുടച്ചു നീക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഏക രാഷ്ട്രീയകക്ഷി കോണ്‍ഗ്രസ്സാണെന്ന്‍ പറയുന്ന രാഹുല്‍ അതിനായി തങ്ങള്‍ മുന്നോട്ടുവച്ച ലോക്പാല്‍ ഉള്‍പ്പടെയുള്ള വിവിധ അഴിമതി വിരുദ്ധ ബില്ലുകളും ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷത്തിന്‍റെ നിസ്സകരണം കൊണ്ടാണ് അവയൊന്നും പാസാക്കാന്‍ കഴിയാതിരുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം. സത്യസന്ധതയും വികസന മനോഭാവവുമാണ് ബിജെപിയുടെ മുഖമുദ്ര എന്നു പറയുന്ന നരേന്ദ്ര മോഡിയും അഴിമതിക്കെതിരെയുള്ള …

അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനവുമായി രാഹുലും മോഡിയും; ചോദ്യ ചിഹ്നമാകുന്ന അശോക് കേംക Read More »

കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത്

സ്ത്രീയെ നേടിയെടുക്കാനും അവളെ സന്തോഷിപ്പിക്കുവാനുമുള്ള പുരുഷന്‍റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരര്‍ഥത്തില്‍ ഹവ്വയെ സന്തോഷിപ്പിക്കാനുള്ള ആദത്തിന്‍റെ ശ്രമങ്ങളാണല്ലോ ഏദന്‍ത്തോട്ടത്തില്‍ നിന്നുള്ള പുറത്താകലിനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത്. കാലം മാറിയെങ്കിലും കിടപ്പറയിലെ പരാജയങ്ങള്‍ ഇന്നും പലരുടേയും ദാമ്പത്ത്യത്തിലെ അസ്വാരസ്യങ്ങള്‍ക്കും കലഹങ്ങള്‍ക്കും വരെ കാരണമാകുന്നുണ്ട്. ലോകം വെട്ടിപ്പിടിക്കുന്ന പുരുഷന്‍ ഭാര്യയുടെ മുന്നില്‍ തോറ്റു തുന്നം പാടുന്നത് അല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം. പ്രണയകാലത്ത് അവള്‍ക്ക് ഇഷ്ടമുള്ള സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്ന പുരുഷന്‍ ദാമ്പത്യത്തിലേക്ക് കടക്കുമ്പോള്‍ അതെല്ലാം മറക്കുന്നതും ജോലിക്കാര്യങ്ങളില്‍ മാത്രം …

കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത് Read More »

ഗര്‍ഭിണി

താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡിന് പുറത്തുള്ള വരാന്തയില്‍ കിടന്ന യുവതി ഏറെ നേരമായി വേദന കൊണ്ട് പുളയുന്നത് അകത്ത് മകളുടെ പ്രസവമെടുക്കാനായി വന്ന അന്നമ്മ ചേട്ടത്തി ശ്രദ്ധിച്ചു. യുവതിയുടെ കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല. കാഴ്ചയില്‍ മാസം തികഞ്ഞതായി തോന്നിയതുമില്ല. പക്ഷേ അവരുടെ നിലവിളി അസഹ്യമായപ്പോള്‍ ചേട്ടത്തി അടുത്തേക്ക് ചെന്നു. ഇത് എത്രയാ മാസം ? : വല്ല്യമ്മയുടെ ലോഹ്യം കേട്ടപ്പോള്‍ യുവതി മുഖം ചരിച്ച് അവരെ നോക്കി. രണ്ടാഴ്ച ആയതെയുള്ളൂ……………… : യുവതിയുടെ മറുപടി അന്നമ്മ …

ഗര്‍ഭിണി Read More »

സുരേഷ് ഗോപീ, പ്ലീസ് ആ തൊപ്പി ഒന്നു വയ്ക്കാമോ ?

പ്രിയപ്പെട്ട സുരേഷേട്ടാ, താങ്കള്‍ അനവധി സിനിമകളില്‍ പോലിസ് വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. എല്ലാം ഒരു അച്ചില്‍ വാര്‍ത്തതും പലപ്പോഴും യുക്തി ബോധത്തിന് നിരക്കാത്തവയും ആയിരുന്നെങ്കിലും അവ കണ്ട് നിറഞ്ഞ മനസോടെ ഞങ്ങള്‍ പ്രേക്ഷകര്‍ കയ്യടിച്ചിട്ടുമുണ്ട്. ക്രിമിനലുകളെക്കാള്‍ തരം താഴുന്ന ചില കാക്കിക്കാരുടെ മനസ്ഥിതിയും സ്റ്റേഷനുകളിലെ മൂന്നാംമുറയും മാത്രം കണ്ടു ശീലിച്ച ഞങ്ങള്‍ക്ക് താങ്കളുടെ പോലിസ് വേഷം ഒരു വലിയ പ്രതീക്ഷയാണ് നല്‍കിയത്. രാജന്‍ കേസിലും വിവിധ ലോക്കപ്പ് മര്‍ദ്ദനങ്ങളിലും ഉള്‍പ്പെട്ടവര്‍ മാത്രമല്ല നീതിക്കു വേണ്ടി നിലകൊള്ളുന്ന നല്ല പോലീസുകാരും …

സുരേഷ് ഗോപീ, പ്ലീസ് ആ തൊപ്പി ഒന്നു വയ്ക്കാമോ ? Read More »

ടിപി വധക്കേസ് : ഒരു വികട വീക്ഷണം

 ടിപി എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ ചുറ്റിപ്പറ്റി നാട്ടില്‍ എന്തൊക്കെ കോലാഹലങ്ങളാണ് നടക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ എന്ന പേരുള്ള ഒരു വ്യക്തി ഒരു കാലത്ത് ഒഞ്ചിയം വാണിരുന്നുവെന്നും പിന്നീട് അദ്ദേഹം ദാരുണമായി കൊല്ലപ്പെടുകയായിരുന്നുവെന്നും ഒരു കൂട്ടര്‍ പറയുമ്പോള്‍ അങ്ങനെയൊരാളേ ഇല്ലായിരുന്നുവെന്നും കോണ്‍ഗ്രസ്സ് ചായ് വുള്ള ഏതോ എഴുത്തുകാരന്‍റെ ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് അതെന്നുമാണ് മറുകൂട്ടര്‍ പറയുന്നത്. ഏതായാലും ജയരാജന്‍മാര്‍ക്കുള്ള ബുദ്ധി പോലും ശിക്ഷ വിധിച്ച ‘ശുംഭന്‍മാരായ’ ജഡ്ജിമാര്‍ക്കും അതിനു മുമ്പ് കേസ് അന്വേഷിച്ച പോലീസിനും …

ടിപി വധക്കേസ് : ഒരു വികട വീക്ഷണം Read More »