കേരള പോലീസിന് ശനി ദശ : ഒരു വികട പുരാണം
സംസ്ഥാനത്തെ സത്യസന്ധരായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണമെന്ന് തലസ്ഥാനത്തു നടന്ന അനൌപചാരിക രാഷ്ട്രീയ കൂടിക്കാഴ്ചയില്‍ ആവശ്യമുയര്‍ന്നു. ഇത്തരക്കാര്‍ കാരണം സ്വസ്ഥമായി അഴിമതി നടത്താനോ മണല്‍ മാഫിയയ്ക്ക് അകമ്പടി പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് ചില നേതാക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥരെല്ലാം നല്ലവരാണെന്നും ചില രാഷ്ട്രീയക്കാരാണ് അവരെ ചീത്തയാക്കുന്നതെന്നും അടുത്തിടെ ഭരണപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ധീരന് പറഞ്ഞത് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കി. അവര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കേരളത്തിന്റെ വനപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു കൂട്ടം ഹരിത …