സാങ്കേതികം

Posts on technology and latest gadgets, security tips etc

നിങ്ങളുടെ മൊബൈലില്‍ തന്നെ റീച്ചാര്‍ജ് ചെയ്യാം, എയര്‍/ട്രെയിന്‍ ടിക്കറ്റ് എടുക്കാം

മൊബൈല്‍ ബാങ്കിങ് സേവനം വഴി, സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്   ഒരു പാട് നല്ല സേവനങ്ങള്‍  നല്‍കുന്നുണ്ട്. അത് ഈ  ലേഖനം വായിക്കുന്ന പലര്‍ക്കും  അറിയാം എന്നു കരുതുന്നു. എങ്കിലും   അറിയാത്തവര്‍ക്കായി  ആ സേവനങ്ങള്‍ ഒന്നു പരിശോധിക്കാം. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്‌ അക്കൗണ്ട്‌ ഹോള്‍ഡേര്‍സിന് സ്വന്തം മൊബൈലില്‍ കൂടി തന്നെ  തങ്ങളുടെ അക്കൌണ്ട് ബാലന്‍സ് ചെക്ക് ചെയ്യാം, മിനി സ്റ്റേറ്റ്മെന്‍റ് എടുക്കാം.മൊബൈലും ഡി.ടി.എച്ചും വരെ മൊബൈലില്‍ കൂടി റീച്ചാര്‍ജ്  ചെയ്യാവുന്നതാണ്. ഇതിനായി ഇടപാടുകാര്‍ ആദ്യം മൊബൈല്‍ ബാങ്കിങ്ങിന് …

നിങ്ങളുടെ മൊബൈലില്‍ തന്നെ റീച്ചാര്‍ജ് ചെയ്യാം, എയര്‍/ട്രെയിന്‍ ടിക്കറ്റ് എടുക്കാം Read More »

ഫെയ്സ്ബുക്കില്‍ എങ്ങനെ പ്രിയപ്പെട്ടവര്‍ക്ക് മാത്രമായി ഫോട്ടോ ഷെയര്‍ ചെയ്യാം

  നിങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടോ ?   ഹ ഹ ഹ എന്ത് ചോദ്യം അല്ലെ ? മിക്കവര്‍ക്കും ഉണ്ടാകും, അറിയാം.   അതില്‍ ആരെന്നു പോലും അറിയാത്ത, നൂറു കണക്കിന് ഫ്രണ്ട്സ് നിങ്ങള്‍ക്കുണ്ടോ ?   എങ്കില്‍ സൂക്ഷിക്കുക, നിങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. പക്ഷേ അതു തടയാനുള്ള  വഴി ഫേസ്ബുക്ക് തന്നെ പറയുന്നുണ്ട്. നിങ്ങളില്‍ പലര്‍ക്കും അത് അറിയാമായിരിക്കും. എന്നാലും ഒന്ന് കൂടി പറയാം. ആദ്യം …

ഫെയ്സ്ബുക്കില്‍ എങ്ങനെ പ്രിയപ്പെട്ടവര്‍ക്ക് മാത്രമായി ഫോട്ടോ ഷെയര്‍ ചെയ്യാം Read More »

ഗൂഗിള്‍ ഗ്ലാസ്സിന്‍റെ സവിശേഷതകള്‍………….. ആപ്ലിക്കേഷനുകളുമായി പ്ലേ സ്റ്റോര്‍ രംഗത്ത്

  ഏറെ നാളുകളായി ഗാഡ്ജറ്റ് രംഗത്തെ ചര്‍ച്ചാ വിഷയമാണ് ഗൂഗിളിന്‍റെ കണ്ണട. ഒറ്റ നോട്ടത്തില്‍ സാധാരണ കണ്ണടയെന്ന് തോന്നുമെങ്കിലും ഇവന്‍ ചില്ലറക്കാരനല്ല. ഇതുപയോഗിച്ച് ഹൈ റെസൊല്യൂഷന്‍ ഫോട്ടോയെടുക്കാം, ഹൈ ഡെഫനിഷന്‍ വീഡിയോ എടുക്കാം. വൈഫൈ സൌകര്യവുമുണ്ട്. 16 ജി ബി സ്റ്റോറേജ് സൌകര്യമുള്ള ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് ഇ മെയില്‍ ചെക്ക് ചെയ്യാനും മറുപടി അയക്കാനും കാലാവസ്ഥ വിവരങ്ങള്‍ അറിയാനുമൊക്കെ സാധിയ്ക്കും. ജിപിഎസ് സൌകര്യം ഇതിന്‍റെ മറ്റൊരു പ്രത്യേകതയാണ്. വഴിയില്‍ ട്രാഫിക് തടസമുണ്ടെങ്കില്‍ ഗ്ലാസ്സ് നമുക്ക് മുന്നറിയിപ്പ് …

ഗൂഗിള്‍ ഗ്ലാസ്സിന്‍റെ സവിശേഷതകള്‍………….. ആപ്ലിക്കേഷനുകളുമായി പ്ലേ സ്റ്റോര്‍ രംഗത്ത് Read More »

ലണ്ടനില്‍ നിന്ന് ടെഹ്റാനിലേക്കുള്ള ഒരു ലാപ്ടോപ്പിന്‍റെ സംഭവബഹുലമായ യാത്ര

ഇതൊരു കെട്ടു കഥയോ സ്വപ്നമോ അല്ല. നൂറു ശതമാനം സത്യമായ കാര്യം…………..  മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലണ്ടനില്‍ നിന്നു രണ്ടു മാസം മുമ്പ് മോഷണം പോയ ലാപ്ടോപ്പ് , ഇറാന്‍ വരെ   പോയി തിരികെ പഴയ ഉടമസ്ഥന്‍റെ അടുത്തേക്ക് വന്ന കഥ. പോലീസും ഇന്‍റര്‍പോളും കയ്യൊഴിഞ്ഞിട്ടും , ലാപ്ടോപ്പില്‍ പണ്ടെപ്പോഴോ ഇന്‍സ്റ്റാള്‍  ചെയ്ത ഒരു സോഫ്ട് വെയര്‍ ആണ് ഡോം ഡെല്‍ ടോര്‍ത്തോ എന്ന 41 കാരന്‍ ഗ്രാഫിക് ഡിസൈനറുടെ സഹായത്തിനെത്തിയത്. കഥ തുടങ്ങുന്നത് ഫെബ്രുവരിയില്‍ …

ലണ്ടനില്‍ നിന്ന് ടെഹ്റാനിലേക്കുള്ള ഒരു ലാപ്ടോപ്പിന്‍റെ സംഭവബഹുലമായ യാത്ര Read More »

നിങ്ങളുടെ മരണത്തിനു ശേഷവും ഗൂഗിള്‍ ഉപയോഗിക്കാം !!!

നിങ്ങളുടെ മരണത്തിനു ശേഷം ജിമെയില്‍ അക്കൌണ്ടിനും ഗൂഗിള്‍ ഡ്രൈവ് ഡോക്യുമെന്റ്സിനും പിക്കാസ ഫോട്ടോകള്‍ക്കുമൊക്കെ എന്തു സംഭവിക്കും എന്ന്‍ ചിന്തിച്ചിട്ടുണ്ടോ ? ഇല്ല എങ്കില്‍, ഇപ്പോള്‍ ഗൂഗിള്‍ അതിനായി ഒരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു. “ഇനാക്ടീവ് അക്കൌണ്ട് മാനേജര്‍ ” എന്ന പുതിയ ഓപ്ഷന്‍ ഗൂഗിളിലെ നിങ്ങളുടെ വില്‍പ്പത്രം പോലെ   ഉപയോഗിക്കാം. ഗൂഗിളുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏതു വിവരവും മരണശേഷം എന്തു ചെയ്യണം എന്നു ഇത് വഴി നിങ്ങള്‍ക്ക് നിശ്ചയിക്കാം.  ജിമെയിലിനും ഗൂഗിള്‍ പ്ലസ്സിനും യൂട്യൂബ് തുടങ്ങി എല്ലാ …

നിങ്ങളുടെ മരണത്തിനു ശേഷവും ഗൂഗിള്‍ ഉപയോഗിക്കാം !!! Read More »

ഫോട്ടോയോ വീഡിയോയോ എടുക്കണോ ? ഗൂഗിളിനോട് പറയൂ………….

സാങ്കേതിക വിദ്യയിലെ നവീന വിപ്ലവമായ ഗൂഗിള്‍ ഗ്ലാസ് അധികം താമസിയാതെ   വിപണിയിലെത്തും. ഗൂഗിള്‍ എക്സ്പ്ലോറര്‍ പ്രോഗ്രാമില്‍ കൂടി തിരഞ്ഞെടുക്കപ്പെട്ട 8000 പേര്‍ക്ക് ഇതു വാങ്ങാനുള്ള ക്ഷണ പത്രം കമ്പനി അയച്ചു തുടങ്ങി. 1500 ഡോളര്‍ ആണ് പ്രാരംഭ വില എന്നാണ് സൂചന. എന്നും പുതിയ മാറ്റങ്ങള്‍ ഏറ്റവുമാദ്യംഅവതരിപ്പിക്കുന്ന ഗൂഗിളിന്‍റെ പുതിയ പരീക്ഷണമാണ് ഗൂഗിള്‍ ഗ്ലാസ്. സാധാരണ കണ്ണട പോലെ വെയ്ക്കാവുന്ന ഗൂഗിള്‍ ഗ്ലാസ് സ്മാര്‍ട് ഫോണുകളെയും കടത്തി വെട്ടുന്ന പുതിയ തലമുറ ഗാഡ്ജെറ്റ് ആണ്. ഇതുപയോഗിച്ച് …

ഫോട്ടോയോ വീഡിയോയോ എടുക്കണോ ? ഗൂഗിളിനോട് പറയൂ…………. Read More »

ഗൂഗിളില്‍ കൂടി ഇനി സിനിമയും കാണാം

ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ പ്ലേ മൂവീസ്  സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതനുസരിച്ച്  സിനിമ പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ട ഹിന്ദി/ ഇംഗ്ലീഷ് സിനിമകളും ടെലിവിഷന്‍ പരിപാടികളും  തങ്ങളുടെ   കംപ്യൂട്ടറുകളിലും സ്മാര്‍ട് ഫോണുകളിലും ആസ്വദിക്കാന്‍ സാധിയ്ക്കും. സിനിമകളും പരിപാടികളും   വാടകക്കോ  അല്ലെങ്കില്‍  വില കൊടുത്തു വാങ്ങിച്ചോ കാണാവുന്നതാണ്. വാടക രൂപ 50 മുതലും വില്‍പന വില ഓരോ കോപ്പിക്കും ചുരുങ്ങിയത് 190 രൂപയും ആകും. വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിനു സിനിമകള്‍ ഗൂഗിളിന്‍റെ കൈവശമുണ്ട്. ദി …

ഗൂഗിളില്‍ കൂടി ഇനി സിനിമയും കാണാം Read More »