Health

Health tips and guides in Malayalam language

ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

  ആദ്യരാത്രി വൈവാഹിക ജീവിതത്തിലേക്കുള്ള നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പ്പാണ്. അതുകൊണ്ടു തന്നെ പങ്കാളികള്‍ക്ക് അതേക്കുറിച്ച് ആശങ്കകളും ഭയവും ഉണ്ടാവുക സ്വാഭാവികമാണ്. ആദ്യം ആര് സംസാരിക്കും ? എന്താണ് സംസാരിക്കേണ്ടത് ? ആദ്യം ആര് സ്പര്‍ശിക്കും ? ബന്ധപ്പെടുന്നത് എങ്ങനെയായിരിക്കും ? തുടങ്ങിയ ചിന്തകളെല്ലാം അവരെ അലട്ടും. സ്ത്രീകളുടെ മനസ്സാകും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആകുലപ്പെടുക. പുരുഷ സുഹൃത്തുക്കളൊന്നുമില്ലാതെ യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന പെണ്‍കുട്ടിയാണെങ്കില്‍ പിന്നെ പറയാനുമില്ല. പുരുഷനും ആദ്യ രാത്രിയെ കുറിച്ച് ടെന്‍ഷന്‍ ഉണ്ടാകുമെങ്കിലും അവളെക്കാള്‍ ശക്തിമാനാണെന്ന ചിന്ത …

ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ Read More »

ദാമ്പത്യം ഉല്ലാസപ്രദമാക്കാനുള്ള ഭക്ഷണക്രമങ്ങള്‍

  നിങ്ങള്‍ സുഹൃത്തുക്കളുടെ ഇടയിലെ ഏറ്റവും ആരോഗ്യവാനും ഉല്‍സാഹിയുമായ വ്യക്തി ആയിരിക്കാം. പക്ഷേ ജോലിസ്ഥലത്തെ സംഘര്‍ഷവും നമ്മള്‍ ജീവിക്കുന്ന സ്ഥലത്തെ പരിസ്ഥിതി മലിനീകരണവും ചില ശബ്ദങ്ങളും വരെ നിങ്ങളെ കിടപ്പറയില്‍ പരാജയപ്പെടുന്ന ഒരു വ്യക്തിയാക്കി മാറ്റും. ദിവസേന വ്യായാമം ചെയ്യുന്ന, ആരോഗ്യ ദൃഡഗാത്രമായ ശരീരമുണ്ടെങ്കിലും ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്നു ചുരുക്കം. എന്നാല്‍ ലൈംഗികതയെ സ്വാധീനിക്കുന്ന ചില ഭക്ഷണങ്ങള്‍ ദിവസവും കഴിച്ചാല്‍ ഈ അവസ്ഥയെ മറികടക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. വെളുത്തുള്ളി, പൂവമ്പഴം എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ …

ദാമ്പത്യം ഉല്ലാസപ്രദമാക്കാനുള്ള ഭക്ഷണക്രമങ്ങള്‍ Read More »

കോള കുടിക്കൂ, അസുഖങ്ങളെ ക്ഷണിച്ചു വരുത്തൂ

     പല നിറങ്ങളിലും രുചികളിലുമുള്ള ശീതള പാനീയങ്ങള്‍ മിക്കവര്‍ക്കും, പ്രത്യേകിച്ച് യുവതലമുറയ്ക്ക്, ഒരു ഹരമാണ്. വീട്ടില്‍ അത് സ്ഥിരമായി വാങ്ങിവെയ്ക്കുന്നവരും യാത്രകളില്‍ കോള പാനീയങ്ങളെ മാത്രം ആശ്രയിക്കുന്നവരും ഒട്ടും കുറവല്ല. കുടിവെള്ളം കൊണ്ടുനടക്കണ്ട, ദാഹിക്കുമ്പോള്‍ അടുത്തുള്ള കൂള്‍ബാറില്‍ നിന്ന്‍ ഇഷ്ടമുള്ള ബ്രാന്‍റ് വാങ്ങികുടിക്കാം. ഇതൊക്കെയാണ് പലരെയും ഇത്തരം റെഡിമെയ്ഡ് പാനീയങ്ങളിലേക്ക് അടുപ്പിക്കുന്നത്. പക്ഷേ ഇവ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. കോള പാനീയങ്ങള്‍ പതിവായി കുടിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനും അസ്ഥികളുടെ …

കോള കുടിക്കൂ, അസുഖങ്ങളെ ക്ഷണിച്ചു വരുത്തൂ Read More »

പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍

  പൂര്‍ണ്ണമായി ചികില്‍സിച്ചു മാറ്റാന്‍ കഴിയാത്ത മാറാവ്യാധിയാണ് പ്രമേഹം. പലരും കരുതുന്നത് പോലെ ഇത് ഒരു നിസാര രോഗമല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ അത്യന്തം അപകടകാരിയായി മാറുന്ന അസുഖമാണ് പ്രമേഹമെന്ന് വൈദ്യശാസ്ത്രം തന്നെ പറയുന്നുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹ രോഗിക്ക് തന്‍റെ അസുഖത്തെ കീഴ്പ്പെടുത്താന്‍ സാധിക്കും. പ്രമേഹം നിയന്ത്രണത്തില്‍ വരുത്താന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. 1)  എന്നും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. സമയം തെറ്റിയുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. 2)  ഹോട്ടല്‍ …

പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍ Read More »

honeymoon

മധുവിധുവിന് പോകുന്നതിനുമുമ്പ് ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍

വിവാഹം എന്നത് രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരലാണെങ്കില്‍ മധുവിധു എന്നത് രണ്ടു വ്യക്തികള്‍ക്ക് മനസ്സ് തുറക്കാനും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള വേളയാണ്. വളരെ ചുരുങ്ങിയ നാളത്തെ മാത്രം പരിചയമുള്ള യുവമിഥുനങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അടുത്തറിയാനും സങ്കോചമില്ലാതെ ഇടപഴകാനുമുള്ള സമയമായതുകൊണ്ട് ഹണിമൂണ്‍ അവരുടെ ജീവിതത്തിലെ നിര്‍ണ്ണായക ചുവടുവെയ്പ്പ് കൂടിയാണ്. അതില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ അത് അവരുടെ തുടര്‍ന്നുള്ള ജീവിതത്തെയും ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ ഹണിമൂണ്‍ പ്ലാന്‍ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1) ബഡ്ജറ്റ് നിശ്ചയിക്കുക വിദേശ …

മധുവിധുവിന് പോകുന്നതിനുമുമ്പ് ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ Read More »

കിടപ്പറയിലെ വിജയത്തിന് 10 കല്‍പനകള്‍

എട്ടുവര്‍ഷത്തെ പ്രണയബന്ധത്തിനുശേഷമാണ് രാഗേഷും ശ്രീജയും വിവാഹിതരായത്. ഇരുവരും നഗരത്തിലെ ഒരു മുന്തിയ ഐ.ടി സ്ഥാപനത്തിലെ ജോലിക്കാര്‍. നല്ല ശമ്പളം, ആനുകൂല്യങ്ങള്‍. അതുകൊണ്ടു തന്നെ സാമ്പത്തികപരമായി ഇരുവരുടെയും ജീവിതത്തില്‍ അല്ലലൊന്നുമുണ്ടായില്ല. വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ എല്ലാ അര്‍ഥത്തിലും ഇരുവരുടെയും ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. പിന്നീട് മറ്റ് പലരുടേയും ജീവിതത്തിലെന്ന പോലെ അവരുടെ ജീവിതത്തിലും പ്രശ്നങ്ങള്‍ തല പൊക്കാന്‍ തുടങ്ങി. ദാമ്പത്യ ജീവിതത്തിന്‍റെ വിജയത്തിനു കിടപ്പറയിലെ നിമിഷങ്ങള്‍ക്ക് ഉന്നതമായ പ്രാധാന്യമാണുള്ളത്. ശാരീരികവും മാനസികവുമായ സുഖങ്ങളും ദു:ഖങ്ങളും പങ്കുവെയ്ക്കാനും ജീവിതപങ്കാളിയുടെ ഉപദേശ …

കിടപ്പറയിലെ വിജയത്തിന് 10 കല്‍പനകള്‍ Read More »