കന്യാദാനം
റിയാദിലെ അല്‍–ഹയര്‍ ജയിലിന്റെ ഇരുട്ടറകളില്‍ ഒന്നില്‍ അല്പം മുമ്പ് ഗാര്‍ഡ് കൊണ്ടു വന്നു തന്ന, അധികാരികള്‍ പൊട്ടിച്ചു നോക്കിയ നാട്ടിലെ തപാല്‍ മുദ്ര പതിഞ്ഞ എയര്‍ മെയില്‍ തുറന്നപ്പോള്‍ സേതുരാമന്റെ കയ്യൊന്നു വിറച്ചു. കത്തിലെ കയ്യക്ഷരം കണ്ടപ്പോള്‍ മകള്‍ അനുക്കുട്ടിയുടെ മുഖമാണ് അയാളുടെ മുന്നില്‍ തെളിഞ്ഞത്. അയാള്‍ ആ കടലാസിലൂടെ തന്റെ കണ്ണുകളോടിച്ചു. അച്ഛാ, അച്ഛന് ആഗ്രഹിച്ചത് പോലെ ഈ ഞായറാഴ്ച എന്റെ കല്യാണമാണ്. എനിക്കിപ്പോ കല്യാണം വേണ്ടെന്ന് ഞാന്‍ ഇവിടെ എല്ലാരോടും കരഞ്ഞു പറഞ്ഞതാണ്. പക്ഷേ …