മണിക്കുട്ടി (കഥ)
അമ്മുക്കുട്ടിയമ്മേ, അമ്മുക്കുട്ടിയമ്മേ…………… : സുല്‍ത്താന്‍ മന്‍സില്‍ എന്ന വീടുചുറ്റി പിന്നാമ്പുറത്തെത്തിയ അബൂട്ടി നീട്ടി രണ്ടു വട്ടം വിളിച്ചു. ചുറ്റും നോക്കിയെങ്കിലും ആ പരിസരത്തൊന്നും അയാള്‍ ആരെയും കണ്ടില്ല. ഇടങ്ങേറായല്ലോ. ഇവരിതെവിടെ പോയി കിടക്കുകയാ……… ? : സ്വയം പിറുപിറുക്കുമ്പോഴേക്കും പഴയ സാധനങ്ങള്‍ കൂട്ടിയിടുന്ന ഷെഡ്ഡിനു പിന്നില്‍ എന്തോ അനക്കം കേട്ടതുകൊണ്ട് അയാള്‍ അങ്ങോട്ട് ചെന്നു. അവിടെ ആടുകള്‍ക്ക് കൊടുക്കാനുള്ള വെള്ളം കലക്കിക്കൊണ്ടിരിക്കുന്ന അമ്മുക്കുട്ടിയമ്മയെ അയാള്‍ കണ്ടു. നിങ്ങള്‍ ഇവിടെ നിക്കുകയായിരുന്നോ ? നമ്മള് എത്ര …