ട്രെയിന്‍ ടു പാക്കിസ്ഥാന് (2017 Version)
അന്നൊരു ഞായറാഴ്ച്ചയായിരുന്നു. സമയം ഏറെ വൈകിയെങ്കിലും പഴയ ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷന് പരിസരത്ത് തിരക്കൊഴിഞ്ഞിട്ടില്ല. യാത്രികരെയും അവരെ യാത്രയാക്കാന്‍ കണ്ണീരോടെ എത്തിയ ബന്ധുക്കളെയും എവിടെയും കാണാം. സ്റ്റേഷന് അകത്തും പുറത്തുമുള്ള കടകളില്‍ ഓരോരോ സാധനങ്ങള്‍ വാങ്ങാന്‍ പലരും കൂട്ടം കൂടി നില്‍ക്കുന്നുമുണ്ട്. ആഹാര സാധനങ്ങളും ടൂത്ത് ബ്രഷ്, സോപ്പ് പോലുള്ള അവശ്യ വസ്തുക്കളും വാങ്ങാനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. സാഹചര്യം മുതലെടുത്ത് ചില കടക്കാര് അമിത വില ഈടാക്കുന്നുണ്ടെങ്കിലും പലരും അത് കാര്യമാക്കുന്നില്ല. സ്റ്റേഷന് തൊട്ടടുത്തുള്ള യാര്‍ഡില്‍ എല്ലാത്തിനും …