Humour

Political satire, faking news and other funny topics

kerala politics satire

വല്യേട്ടന്‍

സീന്‍ ഒന്ന്  പഴയ ഒരു തറവാടിന്റെ പൂമുഖം. ചാരുകസേരയില്‍ ഇരുന്ന് ആരോ ദേശാഭിമാനി വായിക്കുന്നു. പത്രം മുഖത്തിന്‌ നേരെ പിടിച്ചിരിക്കുന്നത് കണ്ട് ആള്‍ ആരാണെന്ന് മനസിലാകുന്നില്ല. പിന്നിലെ ചുവരില്‍ 1982ലെ കലണ്ടര്‍ തൂങ്ങുന്നു. മുകളില്‍ മാര്‍ക്സിന്‍റെയും ലെനിന്റെയും ചെഗുവേരയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍. വാതിലിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന നിറം മങ്ങിത്തുടങ്ങിയ ബോര്‍ഡില്‍ നിന്ന് വീട്ടുപേര് വായിച്ചെടുക്കാം. എകെജി മന്ദിരം.  ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചാരുകസേരയില്‍ ഇരുന്ന ആള്‍ പത്രം മടക്കി ആരാണ് വരുന്നതെന്നറിയാന്‍ പുറത്തേയ്ക്ക് നോക്കി. …

വല്യേട്ടന്‍ Read More »

കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ കാണാനായി പെന്‍റ്ഹൌസിലെത്തുമ്പോള്‍ മനസ് അസ്വസ്ഥമായിരുന്നു. വിവിധ സ്വീകരണ പരിപാടികള്‍ കഴിഞ്ഞ് പുലര്‍ച്ചെയാണ് അദ്ദേഹം മടങ്ങിയെത്തിയതെന്ന് മാനേജര്‍ കോണ്‍വെ രാവിലെ ഫോണില്‍ പറഞ്ഞതാണ് എന്നെ സംശയാലുവാക്കിയത് . ഇന്‍റര്‍വ്യു നടക്കുമോ എന്നതിനെക്കുറിച്ച് അവര്‍ ഉറപ്പൊന്നും പറഞ്ഞതുമില്ല. എന്നാല്‍ നേരില്‍ കണ്ട് കേരളരമയില്‍ നിന്നാണ് വരുന്നതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചപ്പോള്‍ എതിര്‍ത്തൊന്നും പറയാതെ അവര്‍ അകത്തേയ്ക്ക് പോയി. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വാസ്തുവിദ്യയനുസരിച്ചാണ് ട്രംപിന്‍റെ വസതി ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ്ണ നിറത്തിലുള്ള കൊത്തുപണികളും ആഡംബരവും …

കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ് Read More »

statue of unity

മോദിയുടെ തന്ത്രങ്ങള്‍; പ്രതിമകളില്‍ കൂടി ഇന്ത്യ ലോകം കീഴടക്കുമ്പോള്‍

  Photo: @PMOIndia നരേന്ദ്ര മോദി തന്ത്രങ്ങളുടെ ആശാനാണെന്ന് പറയുന്നത് വെറുതെയല്ല. ഗുജറാത്തിലെ വികസനവും സ്വിസ് ബാങ്കിലെ കള്ളപ്പണവും ചൂണ്ടിക്കാട്ടി അച്ഛാ ദിന്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അധികാരത്തില്‍ വന്നത്. പെട്രോളിയം വില വര്‍ദ്ധനവും അക്രമ സംഭവങ്ങളും കാരണം പൊറുതി മുട്ടിയ ജനം അന്ന് പറഞ്ഞ നല്ല നാളുകള്‍ എവിടെയെന്ന് തിരിച്ച് ചോദിച്ചു തുടങ്ങിയ സമയത്താണ് മോദിജി സാക്ഷാല്‍ പട്ടേലിനെ തന്നെ കൂട്ടു പിടിച്ചത്. അങ്ങനെ കേവലം അഞ്ചു വര്‍ഷം കൊണ്ട് സര്‍ദാര്‍ …

മോദിയുടെ തന്ത്രങ്ങള്‍; പ്രതിമകളില്‍ കൂടി ഇന്ത്യ ലോകം കീഴടക്കുമ്പോള്‍ Read More »

Kerala politics 2018

ഉമ്മച്ചന്‍റെ പ്രമോഷനും കുമ്മനത്തിന്‍റെ പണിഷ്മെന്‍റ് ട്രാന്‍സ്ഫറും; യച്ചൂരി എങ്ങനെ ഗോളടിക്കും

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ലഭിച്ച അപ്രതിക്ഷിത സ്ഥാന ചലനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായത്. ഇരുവരും ചെയ്ത സ്ത്യുതര്‍ഹ സേവനങ്ങള്‍ക്കുള്ള  പ്രതിഫലമാണ് ലഭിച്ചതെന്ന് അനുയായികള്‍ വാദിച്ചെങ്കിലും കുമ്മനത്തിന് ലഭിച്ചത് പണിഷ്മെന്‍റ് ട്രാന്‍സ്ഫറാണെന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. ഏതായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന തിരുമാനം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് കാത്തിരുന്നു കാണാം. കുമ്മനം വഴി ആദ്യ ഗോളടിച്ച മോദിജിയാണോ ഉമ്മച്ചനിലൂടെ സമനില ഗോള്‍ നേടിയ രാഹുല്‍ജിയാണോ അതോ ഗ്യാലറിയിലിരുന്നു …

ഉമ്മച്ചന്‍റെ പ്രമോഷനും കുമ്മനത്തിന്‍റെ പണിഷ്മെന്‍റ് ട്രാന്‍സ്ഫറും; യച്ചൂരി എങ്ങനെ ഗോളടിക്കും Read More »

malayalam humour

കുമുദവല്ലി കണ്ട കനവ് 2

രാവിലെ ഏഴു മണിക്ക് തന്നെ എഴുന്നേറ്റു. പല്ല് തേച്ച് വന്നപ്പോഴേക്കും സഹായികളിലാരോ മുറിയില്‍ ചായയും ഉണ്ടന്‍ പൊരിയും എത്തിച്ചിരുന്നു. അത് കഴിച്ചതിന് ശേഷം പിയേഴ്സ് സോപ്പ് വച്ച് വിശദമായൊന്നു കുളിച്ചു, എന്നിട്ട് പുതിയ പട്ടു ചുരിദാറുമിട്ട് വരാന്തയില്‍ ഉലാത്താന്‍ തുടങ്ങി. ജയിലാണത്രേ ജയില്‍. ഓര്‍ത്തപ്പോള്‍ തന്നെ കുമുദവല്ലിയുടെ മനസ്സില്‍ ചിരി പൊട്ടി. ബംഗളൂരുവിലെ ഏതോ ഒരു റിസോര്‍ട്ടില്‍ വന്നത് പോലുണ്ട്. വേലക്കാരി ആയിരുന്നാലും നീയെന്‍ മോഹവല്ലി. മഹാകവി ജയകൃഷ്ണന്‍ പണ്ട് പാടിയത് അവര്‍ പെട്ടെന്നോര്‍ത്തു. അതൊരു കാലം. …

കുമുദവല്ലി കണ്ട കനവ് 2 Read More »

Munnar encroachment

മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ

അങ്ങനെ മൂന്നാറില്‍ പുലി വീണ്ടും പൂച്ചയായി. ഇടുക്കിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി പുലി വേഷം കെട്ടി നടന്ന ശ്രീരാമന്‍ എന്ന ചെറുപ്പക്കാരനെയാണ് സ്ഥലത്തെ പ്രധാന ദിവ്യനായ മണിയാശാന്‍ മന്ത്രം ചൊല്ലി പൂച്ചയാക്കി മാറ്റിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള വമ്പന്മാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വച്ചാണ് അത്ഭുത പ്രവൃത്തി അരങ്ങേറിയത്. ഞാന്‍ ഒരു സംഗതി കാണിക്കാം, എന്ന് പറഞ്ഞ് ആശാന്‍ 1  2 3 എണ്ണിത്തുടങ്ങിയപ്പോള്‍ ഡിജിപി ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തരായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അവരെ ശാന്തരാക്കി. തുടര്‍ന്ന് അവ്യക്തമായി എന്തോ …

മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ Read More »

political satire

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നവുമായി മോദിജി; കൈത്താങ്ങായി രാഹുല്‍ജിയും സംഘവും

  കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിജിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അഹോരാത്രം പാടുപെടുന്നത് അമിത് ഷായും കൂട്ടരുമാണെന്ന് മാലോകര്‍ക്കിടയില്‍ പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. ഹരിയാന, മഹാരാഷ്ട്ര, ഇപ്പോള്‍ ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പേ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും അതുകൊണ്ടാണ് ബിജെപി വന്‍ വിജയം നേടിയതെന്നുമൊക്കെയാണ് അനുഭാവികള്‍ സോഷ്യല്‍ മീഡിയ വഴിയും പത്രങ്ങളിലൂടെയുമൊക്കെ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ സമയത്തൊക്കെ ഡല്‍ഹിയിലെ വീട്ടില്‍ സുഖമായി കുളിച്ചുണ്ട് കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു അദ്ദേഹം എന്നത് തലസ്ഥാനത്ത് പരസ്യമായ രഹസ്യമാണ്. അപ്പോള്‍ …

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നവുമായി മോദിജി; കൈത്താങ്ങായി രാഹുല്‍ജിയും സംഘവും Read More »

Kerala politics

സുധീരന്‍റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ?

 Image credit : Indian Express സുധീരന്‍ ചാക്യാര്‍ സ്ഥാനം ഒഴിഞ്ഞു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കിനാശ്ശേരിയിലെ ജനങ്ങള്‍ കേട്ടത്. മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം പാര്‍ട്ടിയുടെ ആസ്ഥാന ചാക്യാരായി നിയമിതനായത്. അതും ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന്. സുധീരന് കളി അറിയില്ലെന്നും അദ്ദേഹത്തെ ചാക്യാരാക്കിയാല്‍ ചത്തു കളയുമെന്നുമൊക്കെ പഴയ ആശാന്മാരായ ഉമ്മന്‍ ചാക്യാരും ചെന്നിത്തല ചാക്യാരും വിരട്ടി നോക്കിയെങ്കിലും പാര്‍ട്ടിയെ വടക്ക് നിന്ന് കുളം തോണ്ടുന്നതിന്‍റെ തിരക്കിലായിരുന്ന ദേശിയനേതാവ് അതൊന്നും വക വച്ചില്ല. തിരുമാനം …

സുധീരന്‍റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ? Read More »