Literature

Short stories, novels and life experiences in Malayalam language

kodachadri trekking

കുടജാദ്രിയില്‍ അലിഞ്ഞ്, സര്‍വജ്ഞ പീഠം കയറി

By Mridulcp [CC BY-SA 3.0], from Wikimedia Commons കുടജാദ്രി. മൂകാംബിക ദേവി ആദി ശങ്കരന് ദര്‍ശനം നല്‍കിയ പുണ്യഭൂമി. ആ സ്ഥലവും ചുറ്റുമുള്ള പ്രകൃതി ഭംഗിയും വായിച്ചറിഞ്ഞ കാലം മുതലേ എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. എന്നെങ്കിലും കുടജാദ്രിയില്‍ പോകണം എന്ന് ഞാന്‍ അന്നേ ഉറപ്പിച്ചതാണ്. ഏതാണ്ട് ഒരു കൊല്ലം മുമ്പ് മല കയറാനായി ഞാന്‍ കൊല്ലൂരില്‍ പോയെങ്കിലും കാലാവസ്ഥ മോശമായത് കൊണ്ട്  നിരാശയോടെ മടങ്ങേണ്ടി വന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കുടജാദ്രിയില്‍ പോകാന്‍ …

കുടജാദ്രിയില്‍ അലിഞ്ഞ്, സര്‍വജ്ഞ പീഠം കയറി Read More »

കാര്യസ്ഥന്‍

  കൃഷ്ണപുരം ഗ്രാമത്തിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. അയല്‍ക്കാരാണെങ്കിലും ബദ്ധ ശത്രുക്കളാണ് ഇരു കൂട്ടരും എന്നത് സിനിമ കണ്ട എല്ലാവര്‍ക്കും അറിയാമല്ലോ. കല്യാണങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ സഹകരിക്കില്ലെന്നതോ പോട്ടെ, എവിടെയെങ്കിലും വച്ച് പരസ്പരം കണ്ടാല്‍ കീരിയും പാമ്പും പോലെ കടിച്ചു കീറുകയും ചെയ്യും. ഒരു മതില്‍ക്കെട്ടിനപ്പുറത്തുള്ള എതിരാളികളെ നോക്കി ഉച്ചത്തില്‍ ചീത്ത വിളിക്കുന്നതും കൊഞ്ഞനം കുത്തുന്നതുമൊക്കെ ഈ തറവാടികളുടെ പതിവാണ്. അതിനായി അവര്‍ പ്രത്യേക ദിവസക്കൂലിക്കാരെ വച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു. …

കാര്യസ്ഥന്‍ Read More »

sabarimala

ശബരിമല (കഥ)

കോടികള്‍ മുടക്കിയിറങ്ങുന്ന ഇക്കാലത്തെ സിനിമകള്‍ക്ക് പ്രശസ്തരുടെ വോയ്സ് ഓവര്‍ പതിവാണല്ലോ. പഴശ്ശിരാജ, ബിയോണ്ട് ദി ബോര്‍ഡേഴ്സ്, അടുത്തതായി പുറത്തിറങ്ങുന്ന ഒടിയന്‍ എന്നിവ ഉദാഹരണം. അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കില്‍ സംഘടനകള്‍ വരെ ഇന്ന് കൊടി പിടിക്കുന്ന ശബരിമലയുടെ പേരില്‍ എഴുതുന്ന കഥയ്ക്കും ഒരു വോയ്സ് ഓവര്‍ ആകാം. ഏത്? സൂപ്പര്‍താരം മോഹന്‍ലാലാണ് ഇവിടെ ആമുഖം പറയുക. അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ “കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എവേ ഫ്രം ശബരിമല…………” അതേ, അവിടെയാണ് കഥ തുടങ്ങുന്നത്.  ശബരിമലയില്‍ …

ശബരിമല (കഥ) Read More »

malayalam stories

ഗാന്ധിയന്‍

അന്നു മുതല്‍ അയാള്‍ സാത്ത്വികനാകാന്‍ തീരുമാനിച്ചു. ഗാന്ധിത്തൊപ്പിയും വച്ച് കണ്ണാടിയുടെ മുന്നില്‍ നിന്ന്‍ അയാള്‍ എല്ലാം ഒന്നുകൂടി ഉറപ്പു വരുത്തി. കൊള്ളാം. ഗാന്ധിജിയുടെ ഒരു ലുക്കുണ്ട്. മുന്നിലുള്ള കുറച്ചു മുടി കൂടി വടിച്ചാല്‍ എല്ലാമായി. സന്തോഷം കൊണ്ട് അയാളുടെ മനസ് നിറഞ്ഞു. നീ ഗാന്ധിയാകുകയാണോ ? : കണ്ണാടിയിലെ പ്രതിരൂപം അയാളോട് ചോദിച്ചു. അതേ : തൊപ്പി ഒന്നുകൂടി ഉറപ്പിച്ച് സംശയലേശമെന്യേ അയാള്‍ പറഞ്ഞു. നിനക്ക് ഗാന്ധിജിയെ പോലെ ജീവിക്കാന്‍ കഴിയുമോ ? : അപരന്‍ പരിഹാസത്തോടെ ചോദിച്ചു. പിന്നെന്താ …

ഗാന്ധിയന്‍ Read More »

Mother

അമ്മ

നിനക്കു നന്നായി പനിക്കുന്നുണ്ടല്ലോ, കുട്ട്യേ : രാത്രിയുടെ മയക്കത്തിലെപ്പോഴോ അയാളുടെ ചുട്ടുപൊള്ളുന്ന നെറ്റിയില്‍ കൈ വച്ചു കൊണ്ട് അവര്‍ ചോദിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ പനിയുടെ അസ്വസ്ഥതക്കിടയിലും ചെറുപ്പക്കാരന്‍ ഒന്നു ഞരങ്ങി. അമ്മ കുറച്ചു ചുക്കുക്കാപ്പി ഉണ്ടാക്കി തരട്ടെ ? : അവര്‍ നനഞ്ഞ ഒരു തുണിക്കഷണം മകന്‍റെ നെറ്റിത്തടത്തില്‍ വിരിച്ചുകൊണ്ട് ചോദിച്ചു. അയാള്‍ തലയാട്ടുക മാത്രം ചെയ്തു. ചെറുപ്പക്കാരന്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. തണുത്തു വിറച്ചു കൊണ്ടിരുന്ന അയാളെ ശരീര വേദനയും തലവേദനയും ഒരുപോലെ അലട്ടി. അമ്മ …

അമ്മ Read More »

മദ്യദേവന്‍

മദ്യമാണ് എന്നെ ഈ അവസ്ഥയില്‍ ആക്കിയത്. ഇപ്പോള്‍ അത് നിര്‍ത്താനും പറ്റുന്നില്ല : ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ ബ്രാന്‍റുകള്‍ മാറ്റി മാറ്റി പരീക്ഷിക്കുന്നതിനിടയില്‍ അയാള്‍ പരിതപിച്ചു. കുപ്പിക്കുള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന മദ്യദേവന് അതുകേട്ട് ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു. പക്ഷേ തുടര്‍ന്നുള്ള സായാഹ്നങ്ങളിലും അയാള്‍ ആ പല്ലവി പതിവാക്കിയപ്പോള്‍ സഹികെട്ട മദ്യദേവന്‍ കൂടു തുറന്ന്‍ പുറത്തേക്ക് വരുകയും മനുഷ്യരൂപം പൂണ്ട് കുടിയന്‍റെ കരണത്തൊന്നു പൊട്ടിക്കുകയും ചെയ്തു. മദ്യത്തിന്‍റെ ലഹരിയിലും അയാള്‍ ഞെട്ടിപ്പോയി. എപ്പോഴെങ്കിലും എന്നെ കുടിക്ക് എന്നുപറഞ്ഞു …

മദ്യദേവന്‍ Read More »

malayalam short story writers

ഉണ്ണിച്ചേട്ടന്‍

മനോജ്, ഉണ്ണിച്ചേട്ടന് തീരെ സുഖമില്ല. നിന്നെ കാണണമെന്ന്‍ പറയുന്നു : ജയ ടീച്ചറുടെ ശബ്ദം ഫോണില്‍ കൂടി ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ഒന്ന്‍ സ്തബ്ധനായി. കുറച്ചു നാളായി അദ്ദേഹം അസുഖബാധിതനാണ് എന്നറിയാമെങ്കിലും സ്ഥിതി വളരെ മോശമാണ് എന്ന്‍ അപ്പോഴാണ് ഞാനറിഞ്ഞത്. പക്ഷേ പെട്ടെന്ന് നാട്ടില്‍ പോകാവുന്ന സ്ഥിതിയിലുമായിരുന്നില്ല ഞാന്‍. അന്ന്‍ ഞാന്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണ്. അതോടൊപ്പം ഒരു മള്‍ട്ടിമീഡിയ കോഴ്സ് ചെയ്യുന്നുമുണ്ട്. അതിന്‍റെ ഒരു ഇന്‍റര്‍വ്യൂവിനുവേണ്ടി അടുത്ത ദിവസം മുംബെയില്‍ പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് ശരിയാക്കി മടങ്ങി …

ഉണ്ണിച്ചേട്ടന്‍ Read More »

beautiful girl

സുന്ദരി

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി നീയാണ്. ഒരു നാള്‍ ശ്രീദേവിയെ പോലെ ഹേമമാലിനിയെ പോലെ നീയും പ്രശസ്തയാവും. ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ നിന്‍റെ മുന്നില്‍ തല കുമ്പിട്ടു നില്‍ക്കും : ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ഒരു നാള്‍ യാദൃശ്ചികമായെത്തിയ സൂപ്പര്‍താരം പറഞ്ഞ വാക്കുകള്‍ അവളെ കോരിത്തരിപ്പിച്ചു. പതിനാറു വയസ്. കൂട്ടിന് അമ്മ മാത്രമുള്ള കൌമാരം. പിഴച്ച ജന്മം എന്ന നാട്ടുകാരുടെയും സഹപാഠികളുടെയും വിളി കേട്ടു തഴമ്പിച്ച കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ അവളെ ഉപേക്ഷിച്ചു പോയിരുന്നു. ഒരു …

സുന്ദരി Read More »