ഉമ്മന്‍ ചാണ്ടിക്ക് തലവേദനയാകുന്ന സുധീര നടനം
ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഭയന്നത് പോലെ സംഭവിച്ചു. തന്റെ ആദര്‍ശ നിലപാടുകളില്‍ കടുകിട വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാത്ത വിഎം സുധീരന് ബാര്‍ ലൈസന്‍സിങ് വിഷയത്തിലൂടെ അദ്ദേഹത്തിന് ഒരിക്കല്‍ കൂടി തലവേദനയാകുകയാണ്. നിലവാരം കുറഞ്ഞ ബാറുകള്‍ക്ക് സൌകര്യം മെച്ചപ്പെടുത്താന്‍ ഒരു വര്‍ഷം വരെ സമയം കൊടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ.ബാബുവും ഉള്‍പ്പടെ സംസ്ഥാന നേതൃത്വത്തിലെ ബഹുഭൂരിപക്ഷം പേരും വാദിച്ചെങ്കിലും സുധീരന് ഇനിയും വഴങ്ങിയിട്ടില്ല. നിലവാരമില്ലാത്തവ അടഞ്ഞു തന്നെ …