Month: August 2020

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയം

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയത്തിന് ഇവിടത്തെ ജനാധിപത്യത്തെക്കാളും പഴക്കമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് രാജ്യസ്നേഹവും പോരാട്ടങ്ങളുമാണ് ഒരാള്‍ക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നതെങ്കില്‍ മുമ്പേ നടന്നുപോയവരുടെ സ്വാധീനമാണ് ഇന്ന്‍ പലര്‍ക്കും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാകുന്നത്. അതിനിടയില്‍ സമരചരിത്രവും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അറിയാനുള്ള കഴിവും അവര്‍ക്ക് അന്യമാകുന്നു. രാഷ്ട്രീയം തന്നെ ഒരു കച്ചവടമായി മാറിയതുകൊണ്ട് തന്‍റെ മക്കളെയും മറ്റ് ബന്ധുക്കളെയുമൊക്കെ പിന്‍ഗാമികളാക്കാന്‍ ചില നേതാക്കള്‍ കാണിക്കുന്ന ഉത്സാഹം നമുക്ക് മനസിലാക്കാവുന്നതെയുള്ളൂ. രാജ്യത്തിന് വേണ്ടി സ്വയമര്‍പ്പിച്ച ഗാന്ധിജി മക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. തന്‍റെ പിന്‍ഗാമികള്‍ എന്ന …

ഇന്ത്യയിലെ മക്കള്‍ രാഷ്ട്രീയം Read More »

പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടി

ഞാനും കൂട്ടുകാരും കോളേജ് ജീവിതം ആസ്വദിച്ചു നടക്കുന്നതിനിടക്കാണ് ഇടിത്തീ പോലെ ആ നിമിഷം എന്‍റെ മേല്‍ പതിച്ചത്. അന്ന്‍ ഞങ്ങള്‍ ഡിഗ്രി രണ്ടാം വര്‍ഷമാണ്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, സാലിഷ്, ഫൈസല്‍, ജോജി, അജേഷ് എന്നിങ്ങനെ കുറച്ചുപേര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാങ് തന്നെയായിരുന്നു. സിനിമാ തിയറ്ററുകളിലും ഉല്‍സവപറമ്പുകളിലും സഹപാഠികളുടെ വീടുകളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളിലുമൊക്കെയായി കോളേജ് ദിനങ്ങള്‍ ചിലവഴിച്ചു നടക്കുമ്പോഴാണ് ആദ്യ വര്‍ഷ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് വന്നത്. അതോടെ ഞങ്ങളുടെ ആഘോഷങ്ങളുടെ നിറവും രസവും …

പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടി Read More »

manichitrathazhu _movie

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും

പുറത്തിറങ്ങി ഇരുപത്തേഴ്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. 1993ലെ ക്രിസ്തുമസ് അവധിക്കാലത്താണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലര്‍ തിയറ്ററുകളില്‍ എത്തിയത്. മോഹൻലാൽ, സുരേഷ്‌ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെൻറ് , കെപിഎസി ലളിത, തിലകൻ, കുതിരവട്ടം പപ്പു എന്നിങ്ങനെയുള്ള ഒരു വൻ താരനിരയാണ് സിനിമയിൽ അണി നിരന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമിച്ച മണിച്ചിത്രത്താഴ് അക്കാലത്തെ ഏറ്റവും  ഹിറ്റായിരുന്നു. അന്നു വരെയുണ്ടായിരുന്ന സകല കളക്ഷൻ റെക്കോർഡുകളും …

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും Read More »

e-district kerala

ഇ-ഡിസ്ട്രിക്റ്റ്: വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം?

സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ സംരംഭമാണ് ഇ-ഡിസ്ട്രിക്റ്റ്. ഇതിനായി തയാറാക്കിയ പ്രത്യേക പോർട്ടൽ വഴി  തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകുന്ന ഇരുപത്തഞ്ചിൽ പരം സർട്ടിഫിക്കറ്റുകൾക്ക് ആർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ്  എന്നിവയെല്ലാം ഇതിൽ പെടും. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ആരും അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ സമാന സേവനങ്ങൾ നൽകുന്ന മറ്റ് കേന്ദ്രങ്ങളിലോ കാത്തുകെട്ടി നിൽക്കണ്ട എന്നർത്ഥം. കേരളം, തമിഴ്‌നാട് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ …

ഇ-ഡിസ്ട്രിക്റ്റ്: വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം? Read More »

Mohanlal

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍

 മോഹന്‍ലാല്‍. ലളിതസുന്ദരമായ അഭിനയഭംഗിയുടെ അവസാന വാക്ക്. നവരസങ്ങളെല്ലാം അനായാസം അഭിനയിക്കുന്ന, ഏത് വേഷവും ഇത്ര തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ല. സാധാരണക്കാര്‍ മുതല്‍ വിഖ്യാതവ്യക്തികള്‍ വരെ ആ അഭിനയപ്രതിഭയുടെ സിനിമകള്‍ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്. ശിവാജി ഗണേശനും രാജ് കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനീകാന്തുമെല്ലാം അവരില്‍ ചിലര്‍ മാത്രം. ഇത്ര ലളിതമായി അഭിനയിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ലെന്ന് അമിതാഭും രജനിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. വാനപ്രസ്ഥവും താഴ്വാരവും …

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ Read More »

Malayalam cinema army

മലയാള സിനിമയിലെ പട്ടാളക്കാർ

യുദ്ധ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. ത്രസിപ്പിക്കുന്ന യുദ്ധ തന്ത്രങ്ങളും പോരാട്ടവീര്യവും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി സിനിമകളാണ് ഹോളിവുഡിൽ നിന്ന് മാത്രം വന്നിട്ടുള്ളത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി പിയാനിസ്റ്റ്, പ്ലാറ്റൂൺ, ഫുൾ മെറ്റൽ ജാക്കറ്റ് എന്നിങ്ങനെയുള്ള വിഖ്യാത സിനിമകൾ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയവയാണ്. വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ആ സിനിമകൾ യുദ്ധത്തിൻറെ കെടുതികളും സൈനികരുടെ ആത്മസമർപ്പണവും ജീവത്യാഗവുമെല്ലാം ജനമനസുകളെ ആഴത്തിൽ സ്പർശിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചത്. മറ്റ്  ഭാഷാ സിനിമകൾക്ക് …

മലയാള സിനിമയിലെ പട്ടാളക്കാർ Read More »