Actor Mammootty

one movie

ചീഫ് മിനിസ്റ്റർ മമ്മൂട്ടി

സിനിമയിലും നാടകത്തിലും  മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമൊക്കെ  അഭിനയിക്കുന്നത് വലിയ കാര്യമല്ല. പ്രേംനസീർ മുതൽ സുരേഷ് ഗോപി വരെയുള്ളവർ മലയാള സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ മൂന്നു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച അഭിനേതാക്കൾ അപൂർവമായേ  ഉണ്ടാകൂ. മലയാളത്തിൻ്റെ  മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച് ആ അപൂർവ്വ നേട്ടം കൈവരിച്ചത്. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കൾ ആട്ചി എന്ന ചിത്രത്തിലൂടെ തമിഴകത്ത് അധികാരത്തിലെത്തിയ അദ്ദേഹം വൺ എന്ന പുതിയ മലയാള ചിത്രത്തിലൂടെയാണ് കേരളത്തിൽ അധികാരത്തിൽ എത്തുന്നത്.  മമ്മൂട്ടി …

ചീഫ് മിനിസ്റ്റർ മമ്മൂട്ടി Read More »

oru-vadakkan-veeragatha

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം

സിനിമയിലായാലും സാഹിത്യത്തിലായാലും ക്ലാസിക്കുകള്‍ അപൂര്‍വമായേ പിറക്കാറുള്ളൂ. തകഴിയുടെ കഥയ്ക്ക് രാമു കാര്യാട്ട് ദൃശ്യഭാഷ രചിച്ച ചെമ്മീന്‍ അത്തരമൊരു ക്ലാസിക്ക് സിനിമയായിരുന്നു. അതിനു ശേഷം മലയാളം കണ്ട അപൂര്‍വമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. എം.ടിയുടെ രചനാവൈഭവവും ഹരിഹരന്‍റെ സംവിധാന മികവും ഭാവാഭിനയത്തിന്‍റെ അനന്തതലങ്ങളില്‍ വിരാജിക്കാനുള്ള മമ്മൂട്ടിയുടെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ മലയാളം ഒരിയ്ക്കലും മറക്കാത്ത മനോഹരമായ ദൃശ്യാനുഭവമായി ചിത്രം മാറി. ദേശീയ- സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയാലും ബോക്സ്ഓഫീസില്‍ പണക്കിലുക്കമുണ്ടാക്കാന്‍ കഴിയുമെന്ന് വടക്കന്‍ വീരഗാഥ തെളിയിച്ചു. കഥകളുടെ അക്ഷയഖനിയായ വടക്കന്‍ …

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം Read More »

Malayalam cinema army

മലയാള സിനിമയിലെ പട്ടാളക്കാർ

യുദ്ധ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. ത്രസിപ്പിക്കുന്ന യുദ്ധ തന്ത്രങ്ങളും പോരാട്ടവീര്യവും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി സിനിമകളാണ് ഹോളിവുഡിൽ നിന്ന് മാത്രം വന്നിട്ടുള്ളത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി പിയാനിസ്റ്റ്, പ്ലാറ്റൂൺ, ഫുൾ മെറ്റൽ ജാക്കറ്റ് എന്നിങ്ങനെയുള്ള വിഖ്യാത സിനിമകൾ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയവയാണ്. വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ആ സിനിമകൾ യുദ്ധത്തിൻറെ കെടുതികളും സൈനികരുടെ ആത്മസമർപ്പണവും ജീവത്യാഗവുമെല്ലാം ജനമനസുകളെ ആഴത്തിൽ സ്പർശിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചത്. മറ്റ്  ഭാഷാ സിനിമകൾക്ക് …

മലയാള സിനിമയിലെ പട്ടാളക്കാർ Read More »

mammootty

മലയാള സിനിമയിലെ കൊള്ള പലിശക്കാർ

പലിശയ്ക്ക് കടം വാങ്ങിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. വിവിധതരം വായ്പകൾക്ക് വേണ്ടി ദേശസാൽകൃത, സഹകരണ ബാങ്കുകൾക്ക് പുറകെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും.  മന്ത്രിമാരുടെ പ്രഖ്യാപനങ്ങളും പത്ര പരസ്യങ്ങളും വിശ്വസിച്ച് വീട് നിർമാണത്തിനോ കൃഷി ആവശ്യത്തിനോ ഉള്ള വായ്പകൾക്കുള്ള അപേക്ഷയുമായി ബാങ്കിൽ ചെല്ലുന്നവർ വട്ടം ചുറ്റി പോകും.  വിജയ് മല്ല്യയെ പോലുള്ള വമ്പൻമാർക്ക് വാരിക്കോരി വായ്പകൾ കൊടുക്കുന്ന സർക്കാർ ബാങ്കുകൾ പലപ്പോഴും സാധാരണക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണ് പതിവ്. പാവപ്പെട്ടവരുടെ വായ്പ അപേക്ഷകൾ …

മലയാള സിനിമയിലെ കൊള്ള പലിശക്കാർ Read More »

മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യേണ്ട സിനിമയല്ല

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം-പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മലബാറിന്‍റെ ചരിത്രവും നാട്ടുരാജാക്കന്മാരുടെ കുടിപ്പകയും അതിനിടയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സാധാരണക്കാരായ ചാവേര്‍ പോരാളികളുടെ കഥയും വരച്ചു കാട്ടുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിച്ചത്.  ഒരു കാലത്ത് മലയാള സിനിമ കേരളത്തിന് പുറത്ത് വിരലില്‍ എണ്ണാവുന്ന തിയറ്ററുകളില്‍ മാത്രമാണ് റിലീസ് …

മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യേണ്ട സിനിമയല്ല Read More »