മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്ത്തി
എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ അക്ഷരത്തെറ്റ് വരുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. മമ്മൂട്ടിയുടെ വാക്കുകളില് അക്ഷരപിശാച് കടന്നുകൂടുകയും അത് ശ്രീനിവാസന് മുതലെടുക്കുകയും ചെയ്ത ഒരു സംഭവമുണ്ട്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അര്ത്ഥം സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒഴിവ് നേരത്ത് മമ്മൂട്ടിയും മറ്റുള്ളവരും എന്നത്തേയും പോലെ ഓരോ വിഷയത്തെയും കുറിച്ച് ചര്ച്ച ചെയ്യുകയായിരുന്നു. തലയില് തേയ്ക്കുന്ന എണ്ണയായിരുന്നു അന്നത്തെ വിഷയം. മുരളി, ശ്രീനിവാസന് തുടങ്ങിയവരും കൂടെയുണ്ട്. ഞാന് നല്ല തുളസിയിലയും …