Indian Cinema

IV Sasi

ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍

സംവിധാനം ഐ വി ശശി. സംവിധായകര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍. അഭിനേതാക്കള്‍ ആരെന്ന് നോക്കാതെ, ടൈറ്റില്‍ കാര്‍ഡിലെ ആ പേര് മാത്രം നോക്കി സിനിമ കാണാന്‍ കയറിയ എത്ര പേരുണ്ടാകും നമുക്കിടയില്‍ ? അത്രയ്ക്കുണ്ട് ആ നാമധേയം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം. മണിരത്നത്തിനും ഷങ്കറിനും മുമ്പ് സിനിമ സംവിധായകന്‍റെ കലയാണെന്ന് സ്ഥാപിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.  പ്രേംനസീറിന്‍റെയും മധുവിന്റെയും മാത്രം മുഖം വച്ച് തിയറ്ററുകള്‍ ആളെ കൂട്ടിയിരുന്ന എഴുപതുകളിലാണ് ഐ വി ശശി സംവിധാന രംഗത്തെത്തുന്നത്. വിന്‍സന്റും ശ്രീവിദ്യയും പ്രധാന വേഷങ്ങളിലെത്തിയ …

ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍ Read More »

film related articles

ട്വെന്‍റി20: സിനിമാ സംബന്ധിയായ 20 പോസ്റ്റുകള്‍

സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍ മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ മമ്മൂട്ടി ഒഴിവാക്കിയ 8 സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍ മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍ അവലോകനം നാലു മദ്യപാനികള്‍ നാല് പോലീസുകാര്‍ മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങള്‍ ഇന്ത്യന്‍ സിനിമകളിലെ ചില അത്ഭുത കാഴ്ചകള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ …

ട്വെന്‍റി20: സിനിമാ സംബന്ധിയായ 20 പോസ്റ്റുകള്‍ Read More »

bahubali movie

ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍

ബാഹുബലി എന്ന നാമത്തിന് ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ക്കിടയില്‍ ഇനി ഒരൊറ്റ പര്യായമേയുള്ളൂ. ബ്രഹ്മാണ്ഡം. രാജമൌലി ഒരുക്കിയ വിസ്മയ ചിത്രം കാണികളെ അത്രമാത്രം കീഴ്പ്പെടുത്തിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള ആറായിരത്തിലേറെ സ്ക്രീനുകളില്‍ തുടരുന്ന പടയോട്ടം മൂന്നാഴ്ച പിന്നിടുമ്പോള്‍ ആയിരത്തി നാന്നൂറ് കോടി രൂപയാണ് സിനിമ ഇതിനകം വാരിക്കൂട്ടിയത്.  കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ജനം ആദ്യമൊക്കെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലേക്ക് ഒഴുകിയത്. പിന്നീട് ആ സംശയം അത്ഭുതത്തിന് വഴിമാറി. സിനിമ കണ്ടവരൊക്കെ ഇതുപോലൊരു ചിത്രം …

ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ Read More »

ramya krishnan

നീലാംബരിയായി, ശിവകാമിയായി

ബാഹുബലി കണ്ടവരാരും രാജമാത ശിവകാമി ദേവിയെ മറക്കില്ല. സിനിമയുടെ ഇരു ഭാഗങ്ങളിലുമായി ഏതാനും രംഗങ്ങളില്‍ മാത്രമാണ് അവര്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായകനായ പ്രഭാസിനൊപ്പമോ അല്ലെങ്കില്‍ അതിലേറെയോ പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം. ഗാംഭിര്യം നിറഞ്ഞ അഭിനയ ശൈലി കൊണ്ടും തന്‍റെ തനതായ സൌന്ദര്യം കൊണ്ടും കരിയറില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന വേഷം അവര്‍ അത്യുജ്ജ്വലമാക്കി.  എല്ലാ അര്‍ത്ഥത്തിലും മാതൃകാരത്നമാണ് ശിവകാമി ദേവി. പുത്ര സ്നേഹമുള്ളപ്പോള്‍ പോലും ഒരു ഭരണാധികാരി എന്ന നിലയിലുള്ള തന്‍റെ …

നീലാംബരിയായി, ശിവകാമിയായി Read More »

മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍

ഒരു സിനിമയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് അതിന്‍റെ ക്ലൈമാക്സ് രംഗം. അവിടെ ചെറുതായൊന്നു പാളിയാല്‍ മതി എല്ലാം തകിടം മറിയും. ഒരു സിനിമയെ തകര്‍ക്കാന്‍ അതിന്‍റെ ക്ലൈമാക്സ് രംഗം പ്രചരിപ്പിക്കുന്ന കുബുദ്ധികളും നമുക്കിടയില്‍ യഥേഷ്ടം ഉണ്ടെന്ന് ഓര്‍ക്കുക. കുറ്റാന്വേഷണ സസ്പെന്‍സ് ത്രില്ലര്‍ സിനിമകളെയാണ് പ്രസ്തുത ചോര്‍ത്തലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത്. ചില സിനിമകള്‍ നമുക്ക് എത്ര കണ്ടാലും മതിയാവില്ല. അതുപോലെ തന്നെയാണ് ചില സിനിമകളുടെ അവസാന രംഗങ്ങളും. അവയില്‍ നമ്മെ രസിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമൊക്കെയുണ്ടാകും. ആ പ്രിയ രംഗങ്ങള്‍ ഒട്ടും മടുപ്പില്ലാതെ എത്ര വട്ടമായിരിക്കും നമ്മള്‍ …

മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍ Read More »

Munthirivallikal Thalirkkumbol

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ – മൂവി റിവ്യു

മുന്തിരിവള്ളികള്‍ പ്രതിക്ഷ തെറ്റിച്ചില്ല. മൂന്നു മെഗാഹിറ്റുകള്‍ക്ക് പിന്നാലെ പുതു വര്‍ഷത്തിലെത്തിയ ഈ മോഹന്‍ലാല്‍ ചിത്രം കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുമെന്നുറപ്പ്. പക്ഷെ പുലിമുരുകന്‍ പോലെ ഒരു മാസ് സിനിമ പ്രതിക്ഷിച്ച് തിയറ്ററില്‍ പോകുന്നവര്‍ നിരാശപ്പെടേണ്ടി വരും. കാരണം മുന്തിരിവള്ളികള്‍ ജീവിത ഗന്ധിയായ അനവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ഒരു സാധാരണ കുടുംബ ചിത്രമാണ്.  ഉലഹന്നാന്‍ സത്യസന്ധനും നീതിമാനുമായ ഒരു പഞ്ചായത്ത് സെക്രട്ടറിയാണ്. നിയമം വിട്ടുള്ള ഒരു കളിക്കും അയാള്‍ കൂട്ടു നില്‍ക്കില്ല. അതുകൊണ്ടു തന്നെ നാട്ടില്‍ അയാള്‍ക്ക് ശത്രുക്കള്‍ …

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ – മൂവി റിവ്യു Read More »

ഒപ്പം സിനിമയിലെ വലിയ തെറ്റ്

ഒപ്പം സിനിമ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ജയരാമന്‍ എന്ന അന്ധ കഥാപാത്രമായി മോഹന്‍ ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രം റിലീസിംഗ് സെന്‍ററുകളില്‍ ഇപ്പോഴും തകര്‍ത്തോടുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഒപ്പത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് പ്രിയദര്‍ശനാണ്. വ്യക്തി ജീവിതത്തില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന പ്രിയന് ഏകദേശം ഒരു ദശകത്തിന് ശേഷം തന്‍റെ ഒരു സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത് ഏറെ ആശ്വാസമായി.  തിയറ്ററുകളില്‍ നിന്നു മാത്രം ഇതിനകം അറുപത് കോടിയില്‍ പരം കളക്റ്റ് ചെയ്ത …

ഒപ്പം സിനിമയിലെ വലിയ തെറ്റ് Read More »

മോഹന്‍ലാലും ആറു സ്ത്രീകളും

മോഹന്‍ലാല്‍ എന്ന നടന വൈഭവം വെള്ളിത്തിരയില്‍ തീര്‍ത്ത വിസ്മയങ്ങള്‍ നിരവധിയാണ്. നവ രസങ്ങള്‍ ഇത്ര സ്വാഭാവികമായി കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയുണ്ടാവില്ല. നാടോടിക്കാറ്റിലും തൂവാനത്തുമ്പികളിലും വന്ദനത്തിലും തേന്മാവിന്‍ കൊമ്പത്തിലുമെല്ലാം കണ്ട പ്രണയാതുരനായ ആ നായകനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക ? സ്വല്‍പ്പം കുസൃതിയും ചില്ലറ കള്ളത്തരങ്ങളും നിഷ്ക്കളങ്ക ഭാവങ്ങളും നിറഞ്ഞ ലാലിന്‍റെ കാമുക വേഷങ്ങള്‍ ഏതൊരു സിനിമാപ്രേമിയുടെയും ഇഷ്ട വേഷങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും. ആദ്യ ചിത്രത്തിലെ നായികയായ പൂര്‍ണ്ണിമ ജയറാം മുതല്‍ സത്യന്‍ അന്തിക്കാടിന്‍റെ …

മോഹന്‍ലാലും ആറു സ്ത്രീകളും Read More »

തമിഴക രാഷ്ട്രീയവും സിനിമയും തമ്മില്‍

ഒരു തട്ടുപൊളിപ്പന്‍ സിനിമയുടെ എല്ലാ ചേരുവകളും അടങ്ങിയതാണ് ഇന്നത്തെ തമിഴക രാഷ്ട്രീയം. ഉശിരന്‍ ഡയലോഗുകളും പ്രതികാരവും സംഘട്ടനവുമെല്ലാം അതില്‍ വേണ്ട പോലെ അടങ്ങിയിരിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കരുണാനിധിയാണ് അന്‍പതുകളില്‍ സിനിമ–രാഷ്ട്രീയ ബന്ധത്തിനു തുടക്കമിട്ടതെങ്കിലും പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചിറക്കിയ എംജിആര്‍ മുതല്‍ അടുത്തകാലത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വിജയ് വരെയുള്ളവര്‍ ആ കൂട്ടുകെട്ട് ഊട്ടിയുറപ്പിച്ചു. പണ്ടുമുതലേ തമിഴ് മക്കള്‍ക്ക് കലയോടും കലയോടും ഒരു പ്രത്യേക വാല്‍സല്യമുണ്ട്. കവിയും എഴുത്തുകാരനുമായ മുത്തുവേല്‍ കരുണാനിധി ചെറുപ്പം മുതലേ നാടകത്തിലും …

തമിഴക രാഷ്ട്രീയവും സിനിമയും തമ്മില്‍ Read More »