മകനേ, നിനക്കു വേണ്ടി ഒരു കത്ത്
To Mr.ഷറീഫ് അഹമ്മദ്, സെല്‍ നമ്പര്‍—- സബ് ജയില്‍, പീരുമേട് ‘പ്രിയപ്പെട്ട’ ഷറീഫിന്, താങ്കള്‍ക്ക് അവിടെ സുഖമാണോ ?പുതിയ സാഹചര്യങ്ങളുമായും ജയിലിലെ അന്തരീക്ഷവുമായും താങ്കള്‍ ഇതിനകം ഇഴുകി ചേര്‍ന്നിട്ടുണ്ടാകും എന്നു കരുതുന്നു. പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. ഞാന്‍ പരിചയപ്പെട്ട ഷറീഫിന് ഇത്രയ്ക്ക് ക്രൂരനാകാന്‍ കഴിയുമോ എന്നു ഒരുവേള ഞാന്‍ സംശയിച്ചു. ലോകത്തൊരു പിതാവും തന്റെ കുഞ്ഞിനോട് ചെയ്യാത്ത മഹാപാതകമാണ് താങ്കള്‍ കുറച്ചു നാളുകളായി ആ മകനോട് ചെയ്തു കൊണ്ടിരുന്നത് എന്നോര്‍ത്തപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ഉറക്കം നഷ്ടപ്പെട്ടു. …