ഐറ്റെം ഡാന്‍സും മലയാള സിനിമയും
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് ഐറ്റം നൃത്ത രംഗങ്ങള്‍ . അന്യ ഭാഷകളില്‍ നേരത്തെ തന്നെ ഈ പ്രവണത തുടങ്ങിയിരുന്നുവെങ്കിലും കുറെ കൂടി കഴിഞ്ഞാണ് മലയാളത്തില്‍ ഈ പുതിയ തരംഗം വേരുറപ്പിച്ചത്. പക്ഷേ പിന്നീട് വ്യക്തമായ കഥയില്ലാത്ത സൂപ്പര്‍ താരങ്ങളുടെയുള്പ്പടെ പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഒഴിച്ചു കൂടാനാവാത്തതായി. ഒരു നൃത്ത രംഗത്തില്‍ അഭിനയിക്കാന്‍ മാത്രമായി അന്യഭാഷാ സിനിമകളിലെ നടിമാര്‍ നമ്മുടെ കൊച്ചു മലയാള സിനിമയിലേക്ക് വിരുന്നു വന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ …