സിനിമ

Posts on entertainment or film industry in India

മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

  മലയാളത്തിലെ പത്രമാധ്യമങ്ങളും പ്രേക്ഷകരില്‍ ഒരു വലിയ പങ്കും കുറച്ചു നാളുകളായി മഞ്ജു വാര്യര്‍ എന്ന നടിയുടെ പുറകെയാണ്. മഞ്ജു വീണ്ടും അഭിനയിക്കുമോ, ആരുടെ ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത് എന്നൊക്കെയാണ് പലരുടേയും ചിന്ത. അമിതാഭ് ബച്ചനൊപ്പം അവര്‍ ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ഒന്നാം പേജ് വാര്‍ത്തയാക്കി. നേരത്തെ മോഹന്‍ലാലും ദിലീപുമൊക്കെ ബച്ചനൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും അതൊന്നും ഇത്ര വാര്‍ത്താപ്രാധാന്യം നേടിയിരുന്നില്ല. പ്രേക്ഷകരുടെ ഈ സ്നേഹവായ്പ്പുകളും മാധ്യമങ്ങളുടെ ശ്രദ്ധയും ബച്ചനെയും എന്തിന് മഞ്ജുവിനെ …

മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ Read More »

ശ്രേഷ്ഠം മലയാളം, പക്ഷേ സിനിമാ പേര് ‘മെമ്മറീസ്’

    മലയാള ഭാഷ ഇപ്പോള്‍ ശ്രേഷ്ടമാണ്. നൂറ്റാണ്ടുകളായി മലയാളത്തിന്‍റെ മഹാരഥന്‍മാരും സാധാരണക്കാരും നെഞ്ചോട് ചേര്‍ത്തു പിടിച്ച ഭാഷ ശ്രേഷ്ഠമാണെന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി വിധിയെഴുതിയത്. നമ്മുടെ ഭാഷയെ ആ മഹനീയ പദവിയിലെത്തിക്കാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാന സര്‍ക്കാരും സാംസ്കാരിക പ്രവര്‍ത്തകരും നടത്തിവന്ന ശ്രമങ്ങള്‍ അതോടെ ഫലപ്രാപ്തിയിലെത്തി. മലയാളത്തിന്‍റെ 1500 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും കണക്കിലെടുത്ത് ശ്രേഷ്ഠഭാഷ പദവി നല്‍കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ പദവി …

ശ്രേഷ്ഠം മലയാളം, പക്ഷേ സിനിമാ പേര് ‘മെമ്മറീസ്’ Read More »

സിങ്കം 2 -മൂവി റിവ്യു

സിങ്കത്തിന്‍റെ വന്‍ വിജയത്തിനു ശേഷം സൂര്യയും ഹരിയും ഒന്നിച്ച ചിത്രമാണ് സിങ്കം 2. ഇന്‍സ്പെക്ടര്‍ ദൊരൈസിങ്കം (സൂര്യ) ചെന്നെയിലെ ക്രിമിനല്‍ നേതാവായ മയില്‍വാഹനത്തെ (പ്രകാശ് രാജ്) നേരിടുന്ന കഥയാണ് ആദ്യ ഭാഗം പറഞ്ഞതെങ്കില്‍ നായകനും അന്താരാഷ്ട്ര ക്രിമിനലുകളും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. തൂത്തുക്കുടിയിലെ ക്രിമിനല്‍ സംഘത്തെ കണ്ടെത്താനുള്ള ആഭ്യന്തരമന്ത്രിയുടെ (വിജയകുമാര്‍) ദൌത്യവുമായി ദൊരൈസിങ്കം നഗരത്തില്‍ എത്തുന്നിടത്താണ് സിങ്കം-1 അവസാനിച്ചത്. തൂത്തുക്കുടി ഡി.എസ്.പിയായി നിയമിതനായ അദ്ദേഹം നഗരത്തിലെ ഒരു സ്കൂളിലെ എന്‍.സി.സി കമാന്‍ററുടെ വേഷം …

സിങ്കം 2 -മൂവി റിവ്യു Read More »

അതിര് കടക്കുന്ന മലയാളി നായികമാര്‍

   മലയാള നടീ നടന്മാര്‍ മറുഭാഷകളില്‍ അഭിനയിക്കുന്നതും നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ മറ്റ് ഭാഷകളില്‍ സിനിമ ചെയ്യുന്നതും ഒരു പുതുമയല്ല. പണ്ട് മുതലേ ആ പതിവുണ്ട്. മലയാളത്തെ അപേക്ഷിച്ച് കിട്ടുന്ന മെച്ചപ്പെട്ട പ്രതിഫലവും അംഗീകാരങ്ങളുമാണ് പലരെയും അന്യഭാഷകളില്‍ ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ വിപണിയാണ് തമിഴ്-തെലുങ്ക് സിനിമകളുടേത്. ഹിന്ദി സിനിമയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫിലിം ഇന്‍റസ്ട്രി. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ മലയാളം ഉള്‍പ്പടെയുള്ള കൊച്ചു ഭാഷാ സിനിമകളിലെ കലാകാരന്മാരെ …

അതിര് കടക്കുന്ന മലയാളി നായികമാര്‍ Read More »

താര വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്നോ ?

ഇനി ചില താര വിവാഹങ്ങള്‍ കണ്ടാലോ ? നമ്മളില്‍ പലരും നേരില്‍ കാണാത്ത പ്രിയപ്പെട്ടാ സിനിമാ താരങ്ങളുടെ വിവാഹം വീഡിയോയില്‍ കൂടിയെങ്കിലും കാണുന്നത് നല്ലതല്ലേ ? എങ്കില്‍ ഇതാ കണ്ടോളൂ. ആദ്യം നമ്മുടെ ലാലേട്ടന്‍റെ വിവാഹം തന്നെ കാണാം. നമ്മുടെ പ്രിയങ്കരനായ വിനീത് ശ്രീനിവാസന്‍റെ വിവാഹത്തിന്‍റെ ഒരു കൊച്ചു വീഡിയോ കാണാം തമിഴ് നടന്‍ സൂര്യയും ജ്യോതികയുമായുള്ള വിവാഹത്തിന്‍റെ വീഡിയോ ഇതാ നടൻ കാർത്തിയുടെ വിവാഹ വീഡിയോ കാണാം,  ദിലീപ്- കാവ്യ മാധവൻ വെഡിങ് വിഡിയോ ഇതാ,  നടി ഭാമയുടെ വിവാഹത്തിൻറെ വീഡിയോ കാണാം, 

പൃഥ്വി രാജിന്‍റെ പോലീസ് വേഷങ്ങള്‍

  പൃഥ്വി രാജ് പോലീസ് യൂണിഫോമില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. മലയാളത്തില്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ശേഷം ഇത്രയധികം ചിത്രങ്ങളില്‍ പോലീസ് യൂണിഫോമിട്ട ഒരു നായകന്‍ വേറെയുണ്ടാവില്ല. വിനയന്‍റെ സത്യം എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി പോലീസ് വേഷം അണിഞ്ഞത്. സിനിമാ സമരകാലത്ത് വന്ന ആ ചിത്രം സൂപ്പര്‍താര സിനിമകളുടെ ഇനീഷ്യല്‍ കളക്ഷന്‍ നേടിയെങ്കിലും വന്‍ വിജയമായില്ല. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ പൃഥ്വി പോലീസ് വേഷത്തില്‍ തിളങ്ങി. കാക്കി, ഒരുവന്‍, ബാച്ചിലര്‍ പാര്‍ട്ടി, വര്‍ഗ്ഗം, ദി ത്രില്ലര്‍,മനുഷ്യമൃഗം എന്നിവയിലെല്ലാം …

പൃഥ്വി രാജിന്‍റെ പോലീസ് വേഷങ്ങള്‍ Read More »

കാലത്തെ അതിജീവിച്ച ചില സിനിമകള്‍

ന്യൂ ജനറേഷന്‍ സിനിമകളുടെ ഈ കാലഘട്ടത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്.അവര്‍ ചെയ്യുന്ന സിനിമയുടെ ജയ-പരാജയങ്ങള്‍ അനുസരിച്ച് വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടിയും കുറഞ്ഞുമിരിക്കുന്നു.പക്ഷേ കാലത്തെ അതിജീവിച്ച പല ചിത്രങ്ങളും മമ്മൂട്ടിയും മോഹന്‍ലാലും എതിരാളികളില്ലാതെ വിലസിയ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് രൂപം കൊണ്ടത്. ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമാണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിനുള്ളത്.1993ലെ ക്രിസ്തുമസ് അവധിക്കാലത്ത് പുറത്തിറങ്ങിയ ചിത്രം  അക്കാലത്തെ ഏറ്റവും …

കാലത്തെ അതിജീവിച്ച ചില സിനിമകള്‍ Read More »

മുംബൈ പോലീസ് : ത്രസിപ്പിക്കുന്ന ആക്ഷന്‍ ചിത്രം

  ബോബി-സഞ്ജയ് തിരക്കഥ എഴുതി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് ഇന്ന്‍ തിയറ്ററുകളില്‍ എത്തി. പൃഥ്വിരാജും ജയസൂര്യയും റഹ്മാനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ക്കാലത്തിന് ശേഷം മലയാളം കണ്ട നല്ലൊരു പോലീസ് സ്റ്റോറിയാണ്. കാസനോവയുടെ   പരാജയത്തിന്‍റെ ക്ഷീണം റോഷന്‍ ഈ ചിത്രത്തിലൂടെ തീര്‍ത്തിരിക്കുന്നു. അയാളും ഞാനും തമ്മിലിനും സെല്ലുലോയ്ഡിനും ശേഷം പൃഥ്വിരാജിന്‍റെ  മറ്റൊരു മികച്ച പ്രകടനമാണ് മുംബൈ പോലീസില്‍ കാണാന്‍ സാധിക്കുന്നത്. എറണാകുളം അസിസ്റ്റന്‍റ്  പോലീസ് കമ്മീഷണറായ ആന്‍റണി മോസസ്സായി പൃഥ്വി …

മുംബൈ പോലീസ് : ത്രസിപ്പിക്കുന്ന ആക്ഷന്‍ ചിത്രം Read More »