India

51 വെട്ടുകള്‍

            അന്ന് രഘുനന്ദനന്‍റെയും സുനന്ദ ടീച്ചറുടെയും പതിനാലാം വിവാഹ വാര്‍ഷികമായിരുന്നു……………………. പുല്ലുവഴിയിലെ അച്ഛന്‍റെ തറവാട്ടു വീടിന്‍റെ സുഖശീതളിമ യില്‍നിന്നും ടീച്ചര്‍ രഘുനന്ദനന്‍റെ കരവലയത്തിലേക്ക് കൂട് മാറിയ ദിവസം……………. എല്ലാം ഇന്നലെ   കഴിഞ്ഞത് പോലെയാണെന്ന് അവര്‍ക്ക് തോന്നി…………. ഉന്നതകുലജാത കുടുംബത്തില്‍ നിന്ന്, നല്ലൊരു ഭാവി അവഗണിച്ച്, ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടൈപ്പിസ്റ്റ് മാത്രമായ ഒരാളുടെ ജീവിതത്തിലേക്ക് കടക്കുന്നതിനു നാലുപാടുനിന്നും എതിര്‍പ്പായിരുന്നു………… പക്ഷെ, അമ്മയുടെ മരണശേഷം, തനിക്ക് ആശ്രിത നിയമനമായി കിട്ടിയ …

51 വെട്ടുകള്‍ Read More »

സ്കൂള്‍ ഡയറി

       ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഈ സംഭവം നടക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസ്സില്‍ ഞാനായിരുന്നു സ്കൂള്‍ ഫസ്റ്റ്.ആ സമയങ്ങളിലൊക്കെ ഞാനും എന്‍റെ സുഹൃത്ത് ഗോകുല്‍ കുമാറും തമ്മിലായിരുന്നു, ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം.   ഞങ്ങളില്‍ ഒരാള്‍  ഒന്നാമനും മറ്റവന്‍ രണ്ടാമനും എന്നതായിരുന്നു സ്കൂളിലെ സ്ഥിതി. എന്നിരുന്നാലും ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ കുറച്ചു പുറകിലായിരുന്നു. ഓരോന്നിന്‍റെയും ശാസ്ത്ര നാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്കൊന്നും അറിയില്ല. എന്നാല്‍ എന്‍റെ സുഹൃത്ത് നേരെ …

സ്കൂള്‍ ഡയറി Read More »

ഘാതകന്‍

കേരളത്തെ നടുക്കിയ, കോളിളക്കം സൃഷ്ടിച്ച ബിയാട്രീസ് കൊലക്കേസിന്‍റെ വിധി പ്രഖ്യാപനം. ബിയാട്രീസ് എന്ന എഴുപതുകാരിയെ, കോട്ടയം നാഗമ്പടത്തിനടുത്തുള്ള ഒരു ചെറിയ ഇടുങ്ങിയ തെരുവിലെ, സിമന്‍റ് മാത്രം തേച്ച സ്വന്തം വീടിന്‍റെ അടുക്കളയില്‍, രാത്രി പത്തു മണിയോടെ ദേഹമാസകലം വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പരിസരത്ത് വീടുകളൊന്നുമില്ലാത്തതു കൊണ്ട് സംഭവം പുറത്തറിയാന്‍ കുറച്ചു വൈകി. പത്തു മണിയോടെ, കടയടച്ച് സാധനങ്ങളുമായി വന്ന സമീപവാസിയായ പലചരക്കുകടക്കാരന്‍ യശോദരനാണ് കൊലപാതകം ആദ്യം അറിഞ്ഞത്.

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍

                 ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്രശസ്തമായ ഒരു മ്യൂസിയത്തെ കുറിച്ചാണ്. ശ്രീ ക്ഷേത്ര സിദ്ധാഗിരി മഠത്തിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധാഗിരി ഗ്രാമജീവന്‍ മ്യൂസിയം ആണ് ഇത്. ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളായ മനോഹരങ്ങളായ പ്രതിമകളാണ് ഇവിടെയുള്ളത്.  സാധാരണ മെഴുക് മ്യൂസിയം എന്നു പറഞ്ഞാല്‍ നമുക്ക് ഓര്‍മ വരുക, ലണ്ടനിലും പാരീസിലും ഉള്ള ലോക പ്രശസ്ത മ്യൂസിയങ്ങളാണ്. അവിടെയാണല്ലോ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയുമൊക്കെ പ്രതിമകളുള്ളത്. എന്നാല്‍ അതിനെക്കാളൊക്കെ അതി …

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍ Read More »

മുരുദേശ്വര ദര്‍ശനം

  മുരുദേശ്വര്‍ എന്നത് മംഗലാപുരത്ത് നിന്ന് 160 കി. മി വടക്കായി അറബിക്കടലിന്‍റെ തീരത്തുള്ള ഒരു ക്ഷേത്ര നഗരമാണ്. വടക്കന്‍ കാനറ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരം എന്നു പറഞ്ഞാല്‍ ശിവ ക്ഷേത്രവും ചുറ്റുമുള്ള ഏതാനും ഹോട്ടലുകളും മാത്രമാണു ഇവിടെയുള്ളത്. ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം 123 അടി പൊക്കമുള്ള പരമശിവന്‍റെ പ്രതിമയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ശിവ പ്രതിമയാണ്.അടുത്ത കാലത്തായി പണി കഴിപ്പിച്ച രാജ ഗോപുരത്തിന് 249 അടി പൊക്കമുണ്ട്.ഇത് ഉത്ഘാടനം ചെയ്തത് …

മുരുദേശ്വര ദര്‍ശനം Read More »

ഭീതി

  ഇത് അഹ്സ എന്ന പന്ത്രണ്ടുകാരി കാശ്മീരി പെണ്‍കുട്ടിയുടെ കഥയാണ്. ലഡാക്കില്‍ നിന്നും സ്വല്പം അകലെയുള്ള, കരു എന്ന ചെറു പട്ടണത്തിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. കാര്‍ഗിലിനും ലഡാക്കിനും ഇടയിലായി, ലേ-മണാലി ഹൈവേയില്‍ നിന്നും കുറച്ചു മാറിയാണ്, ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്…………. അഹ്സ,അന്ന് പട്ടണത്തിലെ ഇടുങ്ങിയ ഒരു ചേരിപ്രദേശത്തെ, പഴയ ഒറ്റമുറി വീട്ടില്‍, തന്‍റെ അച്ഛനോടും സഹോദരിമാരോടും ഒപ്പം കഴിയുകയായിരുന്നു. സ്വതവേ നാണംകുണുങ്ങിയായ അവള്‍, അല്പം ഭീരുവും കൂടിയായിരുന്നു.തന്‍റെ …

ഭീതി Read More »