Mollywood

malayalam romantic songs

മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍

  പ്രണയം മറക്കാനാവാത്ത ഒരനുഭവമാണ്. രണ്ടു മനസുകളെ എല്ലാ അര്‍ത്ഥത്തിലും കൂട്ടിച്ചേര്‍ക്കുന്ന മധുരമുള്ള ഒരു വികാരം. ജീവിതത്തില്‍ ഒരിക്കലെങ്കിലും  പ്രണയിക്കാത്തവരായി ആരാണുണ്ടാകുക  ? പ്രണയം മനസ്സില്‍ തട്ടുന്ന വിധം ചിത്രീകരിച്ച ഒരുപാട് ഗാനങ്ങളുണ്ട് മലയാള സിനിമയില്‍. ബ്ലാക്ക് ആന്‍റ് വൈറ്റ് കാലഘട്ടം മുതല്‍ ഇപ്പോഴത്തെ എച്ച് ഡി സിനിമ വരെ എത്തിനില്‍ക്കുന്ന എട്ടു പതിറ്റാണ്ടു കാലത്തെ മലയാള സിനിമ ചരിത്രത്തില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് ഗാനങ്ങളാണ് ദൃശ്യവല്‍ക്കരിക്കപ്പെട്ടത്. അതില്‍ നിന്ന് ഏറ്റവും മികച്ച 50 ഗാനങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമാണ്. …

മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍ Read More »

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍

350*. മുന്നൂറ്റമ്പതില്‍ പരം സിനിമകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനകം അഭിനയിച്ചത്. നാലര പതിറ്റാണ്ട് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ അമൽ നീരദിന്‍റെ ബിലാലിൽ വരെ എത്തി നില്‍ക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നി ഭാഷകളിലുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനിടയില്‍ പിറന്ന വിവിധങ്ങളായ സിനിമകള്‍ പല കാരണങ്ങള്‍ കൊണ്ട് മലയാള സിനിമ …

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍ Read More »

കിലുക്കത്തിന് 30 വയസ്

കിലുക്കത്തിന് ഇപ്പോള്‍ 30 വയസ്. മലയാളി പ്രേക്ഷകരെ ഇത്രമാത്രം ചിരിപ്പിച്ച ഒരു സിനിമ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. മോഹന്‍ലാലും ജഗതി ശ്രീകുമാറും തിലകനും ഇന്നസെന്‍റും രേവതിയും മല്‍സരിച്ചഭിനയിച്ച സിനിമ 1991 ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിലാണ് റിലീസ് ചെയ്തത്. കിലുക്കം അതുവരെ മലയാള സിനിമയില്‍ നിലനിന്നിരുന്ന ഹാസ്യ സങ്കല്‍പ്പത്തെ പൊളിച്ചടുക്കി. ജഗതിയുടെ മുറി ഹിന്ദിയും ഇന്നസെന്‍റിന്‍റെ ലോട്ടറിയും രേവതിയുടെ ഭ്രാന്തും തിലകന്‍റെ ഗൌരവം നിറഞ്ഞ തമാശകളുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ പറ്റുക ? അങ്കമാലിയിലെ പ്രധാനമന്ത്രി ഇന്നും ഏതൊരു മലയാളിയെയും രസിപ്പിക്കുന്ന …

കിലുക്കത്തിന് 30 വയസ് Read More »

oru-vadakkan-veeragatha

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം

സിനിമയിലായാലും സാഹിത്യത്തിലായാലും ക്ലാസിക്കുകള്‍ അപൂര്‍വമായേ പിറക്കാറുള്ളൂ. തകഴിയുടെ കഥയ്ക്ക് രാമു കാര്യാട്ട് ദൃശ്യഭാഷ രചിച്ച ചെമ്മീന്‍ അത്തരമൊരു ക്ലാസിക്ക് സിനിമയായിരുന്നു. അതിനു ശേഷം മലയാളം കണ്ട അപൂര്‍വമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. എം.ടിയുടെ രചനാവൈഭവവും ഹരിഹരന്‍റെ സംവിധാന മികവും ഭാവാഭിനയത്തിന്‍റെ അനന്തതലങ്ങളില്‍ വിരാജിക്കാനുള്ള മമ്മൂട്ടിയുടെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ മലയാളം ഒരിയ്ക്കലും മറക്കാത്ത മനോഹരമായ ദൃശ്യാനുഭവമായി ചിത്രം മാറി. ദേശീയ- സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയാലും ബോക്സ്ഓഫീസില്‍ പണക്കിലുക്കമുണ്ടാക്കാന്‍ കഴിയുമെന്ന് വടക്കന്‍ വീരഗാഥ തെളിയിച്ചു. കഥകളുടെ അക്ഷയഖനിയായ വടക്കന്‍ …

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം Read More »

മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും

ഇത് ന്യൂജനറേഷന്‍ സിനിമയുടെ കാലമാണ്. എന്തിനും ഏതിനും തെറി പറയുന്ന, ബാലതാരങ്ങള്‍ വരെ അശ്ലീല പദങ്ങള്‍ ഉച്ചരിക്കുന്ന, അവിഹിത ബന്ധങ്ങള്‍ യാതൊരു മറയുമില്ലാതെ തുറന്നു കാട്ടുന്ന ചില സിനിമകളെയാണ് മാറുന്ന കാലത്തിന്‍റെ ചലച്ചിത്രരൂപങ്ങളെന്ന് ഒരുകൂട്ടം മാധ്യമങ്ങളും നിരൂപകരും വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ ഇപ്പോള്‍ അത്തരം സിനിമകളുടെ ഒരു കുത്തൊഴുക്കാണ്. അതിനിടയില്‍ മലയാളത്തിന്‍റെ വടവൃക്ഷങ്ങളെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട സൂപ്പര്‍താരചിത്രങ്ങള്‍ വരെ തകര്‍ന്നടിയുന്നു. കഥയുടെ കാമ്പില്ലായ്മയും നിലവാരതകര്‍ച്ചയുമാണ് അത്തരം വമ്പന്‍ ചിത്രങ്ങളുടെ പരാജയത്തിന് കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടി …

മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും Read More »

manichitrathazhu _movie

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും

പുറത്തിറങ്ങി ഇരുപത്തേഴ്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. 1993ലെ ക്രിസ്തുമസ് അവധിക്കാലത്താണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലര്‍ തിയറ്ററുകളില്‍ എത്തിയത്. മോഹൻലാൽ, സുരേഷ്‌ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെൻറ് , കെപിഎസി ലളിത, തിലകൻ, കുതിരവട്ടം പപ്പു എന്നിങ്ങനെയുള്ള ഒരു വൻ താരനിരയാണ് സിനിമയിൽ അണി നിരന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമിച്ച മണിച്ചിത്രത്താഴ് അക്കാലത്തെ ഏറ്റവും  ഹിറ്റായിരുന്നു. അന്നു വരെയുണ്ടായിരുന്ന സകല കളക്ഷൻ റെക്കോർഡുകളും …

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും Read More »

Mohanlal

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍

 മോഹന്‍ലാല്‍. ലളിതസുന്ദരമായ അഭിനയഭംഗിയുടെ അവസാന വാക്ക്. നവരസങ്ങളെല്ലാം അനായാസം അഭിനയിക്കുന്ന, ഏത് വേഷവും ഇത്ര തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ല. സാധാരണക്കാര്‍ മുതല്‍ വിഖ്യാതവ്യക്തികള്‍ വരെ ആ അഭിനയപ്രതിഭയുടെ സിനിമകള്‍ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്. ശിവാജി ഗണേശനും രാജ് കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനീകാന്തുമെല്ലാം അവരില്‍ ചിലര്‍ മാത്രം. ഇത്ര ലളിതമായി അഭിനയിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ലെന്ന് അമിതാഭും രജനിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. വാനപ്രസ്ഥവും താഴ്വാരവും …

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ Read More »

Malayalam cinema army

മലയാള സിനിമയിലെ പട്ടാളക്കാർ

യുദ്ധ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. ത്രസിപ്പിക്കുന്ന യുദ്ധ തന്ത്രങ്ങളും പോരാട്ടവീര്യവും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി സിനിമകളാണ് ഹോളിവുഡിൽ നിന്ന് മാത്രം വന്നിട്ടുള്ളത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി പിയാനിസ്റ്റ്, പ്ലാറ്റൂൺ, ഫുൾ മെറ്റൽ ജാക്കറ്റ് എന്നിങ്ങനെയുള്ള വിഖ്യാത സിനിമകൾ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയവയാണ്. വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ആ സിനിമകൾ യുദ്ധത്തിൻറെ കെടുതികളും സൈനികരുടെ ആത്മസമർപ്പണവും ജീവത്യാഗവുമെല്ലാം ജനമനസുകളെ ആഴത്തിൽ സ്പർശിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചത്. മറ്റ്  ഭാഷാ സിനിമകൾക്ക് …

മലയാള സിനിമയിലെ പട്ടാളക്കാർ Read More »

മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി

      എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ അക്ഷരത്തെറ്റ് വരുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. മമ്മൂട്ടിയുടെ വാക്കുകളില്‍ അക്ഷരപിശാച് കടന്നുകൂടുകയും അത് ശ്രീനിവാസന്‍ മുതലെടുക്കുകയും ചെയ്ത ഒരു സംഭവമുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒഴിവ് നേരത്ത് മമ്മൂട്ടിയും മറ്റുള്ളവരും എന്നത്തേയും പോലെ ഓരോ വിഷയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. തലയില്‍ തേയ്ക്കുന്ന എണ്ണയായിരുന്നു അന്നത്തെ വിഷയം. മുരളി, ശ്രീനിവാസന്‍ തുടങ്ങിയവരും കൂടെയുണ്ട്. ഞാന്‍ നല്ല തുളസിയിലയും …

മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി Read More »