സിനിമ

Posts on entertainment or film industry in India

Aadu-2-Malayalam-Movie

പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍

 സിനിമകള്‍ വിജയിച്ചാല്‍ അതിന്‍റെ പിന്തുടര്‍ച്ച വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം അതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഹോളിവുഡില്‍ ഗോഡ്ഫാദര്‍ മുതല്‍ മാട്രിക്സും ട്വൈലൈറ്റും ഹാരി പോട്ടറും വരെ ആ പട്ടിക നീളുമ്പോള്‍ ഹിന്ദിയില്‍ ഗോല്‍മാലിലും ഹൌസ് ഫുള്ളിലും സര്‍ക്കാരിലും വരെ അത്തരം പിന്തുടര്‍ച്ച സിനിമകള്‍ നാം കണ്ടു. അങ്ങനെ ജനമനസ്സ് പിടിച്ചടക്കിയ സിനിമകളുടെ തുടര്‍ച്ച എടുക്കുമ്പോള്‍ രണ്ട് ഗുണങ്ങളുണ്ട്. ആദ്യ ഭാഗം കണ്ട പ്രേക്ഷകര്‍ ഇതും കാണുമെന്ന് പ്രതീക്ഷിക്കാം. പ്രസ്തുത കഥാപാത്രങ്ങളെ ജനങ്ങള്‍ക്ക് പുതുതായി പരിചയപ്പെടുത്തുകയും …

പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍ Read More »

one movie

ചീഫ് മിനിസ്റ്റർ മമ്മൂട്ടി

സിനിമയിലും നാടകത്തിലും  മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമൊക്കെ  അഭിനയിക്കുന്നത് വലിയ കാര്യമല്ല. പ്രേംനസീർ മുതൽ സുരേഷ് ഗോപി വരെയുള്ളവർ മലയാള സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ മൂന്നു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച അഭിനേതാക്കൾ അപൂർവമായേ  ഉണ്ടാകൂ. മലയാളത്തിൻ്റെ  മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ മുഖ്യമന്ത്രിയായി അഭിനയിച്ച് ആ അപൂർവ്വ നേട്ടം കൈവരിച്ചത്. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കൾ ആട്ചി എന്ന ചിത്രത്തിലൂടെ തമിഴകത്ത് അധികാരത്തിലെത്തിയ അദ്ദേഹം വൺ എന്ന പുതിയ മലയാള ചിത്രത്തിലൂടെയാണ് കേരളത്തിൽ അധികാരത്തിൽ എത്തുന്നത്.  മമ്മൂട്ടി …

ചീഫ് മിനിസ്റ്റർ മമ്മൂട്ടി Read More »

മലയാള സിനിമയിലെ മക്കള്‍ വാഴ്ച

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം മക്കള്‍ തിലകങ്ങള്‍ അരങ്ങുവാണ ചരിത്രം ഇതിന് മുമ്പുണ്ടായിട്ടില്ല. ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്ന ഒട്ടനവധി താരങ്ങളുടെയും സംവിധായകരുടെയും മക്കളാണ് ഇന്ന് മലയാളത്തില്‍ സജീവമായി നില്‍ക്കുകയോ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയോ ചെയ്യുന്നത്. നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രമല്ല, തമിഴിലും ഹിന്ദിയിലും അങ്ങ് ഹോളിവുഡില്‍ പോലും ഇതാണ് സ്ഥിതി. തമിഴില്‍ മുന്‍നിരയിലുള്ള വിജയും സൂര്യയും ധനുഷും ചിമ്പുവും മുതല്‍ പുതിയ തലമുറയിലെ വിക്രം പ്രഭു വരെ പഴയകാല നടന്മാരുടെയോ സംവിധായകരുടെയോ മക്കളാണ്. ഹിന്ദിയില്‍ അഭിഷേകും ഹൃതിക് റോഷനും …

മലയാള സിനിമയിലെ മക്കള്‍ വാഴ്ച Read More »

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍

350*. മുന്നൂറ്റമ്പതില്‍ പരം സിനിമകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനകം അഭിനയിച്ചത്. നാലര പതിറ്റാണ്ട് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ അമൽ നീരദിന്‍റെ ബിലാലിൽ വരെ എത്തി നില്‍ക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നി ഭാഷകളിലുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനിടയില്‍ പിറന്ന വിവിധങ്ങളായ സിനിമകള്‍ പല കാരണങ്ങള്‍ കൊണ്ട് മലയാള സിനിമ …

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍ Read More »

thenmavin-kombathu

മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍

  നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍, ഭാവാഭിനയത്തിന്‍റെ അത്യുന്നതങ്ങളില്‍ വിരാജിക്കാനുള്ള കഴിവ്, നവരസങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദിസ്ഥം. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന്  വ്യത്യസ്തനാക്കുന്നത്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കിരീടത്തിലെ സേതുവായും കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും ആ നടന്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ നമ്മള്‍ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. ഇടക്ക് മലയാളത്തിന്‍റെ അതിര്‍ത്തികള്‍ ഭേദിച്ച് ഹിന്ദിയിലും തമിഴിലും കടന്ന അദ്ദേഹം അവിടെയും …

മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍ Read More »

mammootty

മലയാള സിനിമയിലെ കൊള്ള പലിശക്കാർ

പലിശയ്ക്ക് കടം വാങ്ങിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. വിവിധതരം വായ്പകൾക്ക് വേണ്ടി ദേശസാൽകൃത, സഹകരണ ബാങ്കുകൾക്ക് പുറകെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും.  മന്ത്രിമാരുടെ പ്രഖ്യാപനങ്ങളും പത്ര പരസ്യങ്ങളും വിശ്വസിച്ച് വീട് നിർമാണത്തിനോ കൃഷി ആവശ്യത്തിനോ ഉള്ള വായ്പകൾക്കുള്ള അപേക്ഷയുമായി ബാങ്കിൽ ചെല്ലുന്നവർ വട്ടം ചുറ്റി പോകും.  വിജയ് മല്ല്യയെ പോലുള്ള വമ്പൻമാർക്ക് വാരിക്കോരി വായ്പകൾ കൊടുക്കുന്ന സർക്കാർ ബാങ്കുകൾ പലപ്പോഴും സാധാരണക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണ് പതിവ്. പാവപ്പെട്ടവരുടെ വായ്പ അപേക്ഷകൾ …

മലയാള സിനിമയിലെ കൊള്ള പലിശക്കാർ Read More »

മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യേണ്ട സിനിമയല്ല

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം-പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മലബാറിന്‍റെ ചരിത്രവും നാട്ടുരാജാക്കന്മാരുടെ കുടിപ്പകയും അതിനിടയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സാധാരണക്കാരായ ചാവേര്‍ പോരാളികളുടെ കഥയും വരച്ചു കാട്ടുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിച്ചത്.  ഒരു കാലത്ത് മലയാള സിനിമ കേരളത്തിന് പുറത്ത് വിരലില്‍ എണ്ണാവുന്ന തിയറ്ററുകളില്‍ മാത്രമാണ് റിലീസ് …

മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യേണ്ട സിനിമയല്ല Read More »

sathyan anthikad

സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം. ഈ ആപ്തവാക്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ സത്യന്‍ അന്തിക്കാട് സിനിമകളേയാവും പലപ്പോഴും നമ്മള്‍ കൂട്ടു പിടിക്കുക. കണ്ടു ശീലിച്ച നന്മകള്‍ ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ സത്യന്‍ സിനിമകളാണ് ഏറെക്കുറെ അപവാദമായുള്ളത്. കുറുക്കന്‍റെ കല്യാണത്തില്‍ തുടങ്ങിയ ആ സ്വതന്ത്ര സിനിമാ ജീവിതം ഇപ്പോള്‍ ജോമോന്‍റെ സുവിശേഷങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം വേറിട്ട വഴിയില്‍ കൂടി സഞ്ചരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളത്.  ഒരു സാധാരണക്കാരന്‍റെ എല്ലാ നിഷ്ക്കളങ്കതയും …

സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍ Read More »