രാഷ്ട്രീയം

Posts on politics and current affairs in India

പെണ്ണിന്‍റെ ‘power’

കേരള രാഷ്ട്രീയം സൌരോര്‍ജത്തില്‍ തിളക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ഇനിയും അതിന്‍റെ ചൂട് അടങ്ങിയിട്ടില്ല. സരിതയും കൂട്ടരും ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകളുമായി നമ്മുടെ അധികാര രാഷ്ട്രീയത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുകയാണ്. ശാലുവും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചെഴുതി മാധ്യമങ്ങളും വിഷയത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. സോളാര്‍ മുതല്‍ സരിതയുടെ പട്ടുസാരിയും ശാലുവിന്‍റെ ആഡംബര കാര്‍ യാത്രയുമെല്ലാം യു.ഡി.എഫ് സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി …

പെണ്ണിന്‍റെ ‘power’ Read More »

കൂട്ടിലിട്ട തത്ത പറയുന്നത്……………

1941ലാണ് സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേരില്‍ ഒരു ദേശിയ അന്വേഷണ സംഘം രൂപീകരിക്കുന്നത്. പിന്നീട് സി.ബി.ഐ രൂപീകരിക്കുന്നത് 1963 ഏപ്രില്‍ ഐ നാണ്. ഐ.പി.എസ് റാങ്കുള്ള ഡയറക്ടര്‍ ആണ് സി.ബിഐയുടെ തലവന്‍. കുറഞ്ഞത് രണ്ടു വര്‍ഷം എങ്കിലും സര്‍വീസ് ബാക്കിയുള്ള ആളെയാണ് ഡയറക്ടര്‍ ആക്കേണ്ടതെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. സി.ബി. ഐ എന്നത് ഒരു കാലത്ത് ഇന്ത്യയിലെ കുറ്റാന്വേഷണത്തിന്‍റെ അവസാന വാക്കായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കൈവിട്ട പല കേസുകളും അവര്‍ അനായാസം തെളിയിച്ചു. സി.ബി.ഐ അന്വേഷിച്ചാല്‍ …

കൂട്ടിലിട്ട തത്ത പറയുന്നത്…………… Read More »

അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന യു.പി.എ സര്‍ക്കാര്‍; രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്ന മന്‍മോഹന്‍

  ഭരണത്തിന്‍റെ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആകപ്പാടെ   അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സമസ്ത മേഖലകളെയും ബാധിച്ച കുംഭകോണങ്ങളുടെ ഒരു പരമ്പര തന്നെയാണ് രാജ്യത്തുണ്ടായത്. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന മട്ടില്‍ അവ ഓരോന്നായി ഈ സര്‍ക്കാരിനെ ഒരു ദുര്‍ഭൂതം കണക്കെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം വിവിധ രംഗങ്ങളിലെ പിടിപ്പുകേട് കൂടിയാവുമ്പോള്‍  മന്‍മോഹന്‍ സര്‍ക്കാരിന്‍റെ പതനം  പൂര്‍ണമാകുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുടങ്ങിയ 2 ജി സ്പെക്ട്രം അഴിമതിക്കേസിന്‍റെ   …

അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന യു.പി.എ സര്‍ക്കാര്‍; രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്ന മന്‍മോഹന്‍ Read More »

കാറ്റിലും കോളിലും പെട്ടുലയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ; മറ്റൊരു കടല്‍ ദുരന്തം ആസന്നം

അധികാരത്തിലേറി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, കാറ്റിലും കോളിലുംപ്പെട്ട  കപ്പല്‍ പോലെ   ആടിയുലയുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. അതിന്‍റെ കപ്പിത്താനായ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ ദിശാബോധം   ഉണ്ടെങ്കിലും നൌകയെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുന്നില്ല. അതോടൊപ്പം, സര്‍ക്കാരിനെ  തങ്ങളുടെ  സ്വന്തം  വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്ന സഹ കപ്പിത്താന്‍മാര്‍ കൂടി ചേരുമ്പോള്‍ കാറ്റിന്‍റെ ഗതിയനുസരിച്ച് എങ്ങോട്ടെന്നില്ലാതെ ഒഴുകുകയാണ്  കേരളത്തിന്‍റെ ഔദ്യോഗിക  പായ്ക്കപ്പല്‍. ആദ്യ വട്ടം മുഖ്യമന്ത്രിയായപ്പോള്‍ ധീരമായ പല തീരുമാനങ്ങളും എടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിരുന്നു. കെ. കരുണാകരന്‍ തന്‍റെ …

കാറ്റിലും കോളിലും പെട്ടുലയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ; മറ്റൊരു കടല്‍ ദുരന്തം ആസന്നം Read More »

ടി പി ചന്ദ്രശേഖരന്‍റെ ആത്മഹത്യ: സംഭവ ബഹുലമായ ഒരു അന്വേഷണം

കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ആര്‍.എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം.തുടക്കം മുതല്‍ തന്നെ ആ പൈശാചികകൃത്യത്തിന്‍റെ ഉത്തരവാദിത്ത്വം പോലീസും മാധ്യമങ്ങളും ടി.പിയുടെ കുടുംബവുമെല്ലാം സി.പി.ഐ.എമ്മിനാണ് ചാര്‍ത്തി കൊടുത്തത്.പിന്നീട്  ലഭിച്ച സാക്ഷി മൊഴികളും തെളിവുകളുമെല്ലാം അത് ഉറപ്പിക്കുകയും ചെയ്തു.ആ സംഭവത്തോടെ കേരള രാഷ്ട്രീയം മുഴുവന്‍ സി.പി.ഐ.എം – സി.പി.ഐ.എം വിരുദ്ധര്‍ എന്നിങ്ങനെ   രണ്ടു ചേരികളായി തിരിഞ്ഞു. ടി. പി വധം യു.ഡി.എഫിനും ഇടതു പക്ഷത്തെ വിമതര്‍ക്കും ചില്ലറ ഊര്‍ജമല്ല പകര്‍ന്നു നല്‍കിയത്. കിട്ടാവുന്ന …

ടി പി ചന്ദ്രശേഖരന്‍റെ ആത്മഹത്യ: സംഭവ ബഹുലമായ ഒരു അന്വേഷണം Read More »

ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും

 ജാതി മത സംഘടനകള്‍ കേരള രാഷ്ട്രീയത്തില്‍ എക്കാലവും സ്വാധീനം ചെലുത്തിയീട്ടുണ്ട്. വലതു പക്ഷം ഭരിക്കുമ്പോള്‍ പരസ്യമായും ഇടതു പക്ഷ ഗവണ്‍മെന്‍റ് ഉള്ളപ്പോള്‍ രഹസ്യമായും…………….. തിരഞ്ഞെടുപ്പ് സമയത്ത് ഈ ജാതി മത സംഘടനാ നേതാക്കളുടെ കാലു പിടിച്ചും വാഗ്ദാനങ്ങള്‍ നിരത്തിയും പിന്തുണ ഉറപ്പിക്കുന്ന പ്രാദേശിക ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതില്‍  യു.ഡി.എഫ് എന്നോ എല്‍.ഡി. എഫ് എന്നോ വ്യത്യാസമില്ല. ബി. ജെ. പി ഉള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികളുടെ കാര്യം പിന്നെ പറയാനില്ലല്ലോ. ഇടതു പക്ഷ പാര്‍ട്ടികള്‍ …

ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും Read More »

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!